Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]
അറിഞ്ഞല്ലോ..അതുമതി. പോയി നിന്റെ മഞ്ജുസിനെ സോപ്പിട്ടു നോക്ക്..വല്ലോം കിട്ടിയാലായി .." കുഞ്ഞാന്റി കട്ടായം പറഞ്ഞു ഫോൺ വെച്ചു . അതോടെ ഞാൻ നിരാശയിൽ ഫോൺ വെച്ചു തിരിഞ്ഞു . തിരിഞ്ഞു നോക്കിയതും ഉമ്മറത്തെ ചുമരിൽ ചാരി മാറിൽ കൈപിണച്ചു കെട്ടി എന്നെയും നോക്കി നിൽക്കുന്ന മഞ്ജുസിനെയാണ് ഞാൻ കണ്ടത് !
അവളുടെ നിൽപ്പും ഗൗരവവും കണ്ടപ്പോൾ ഞാൻ ചെറുതായി ഒന്ന് പേടിച്ചു . ഇനി ഈ നാറി ഞാൻ ഫോണിൽ കൂടി കൊഞ്ചിയതും പറഞ്ഞതുമൊക്കെ കേട്ടോ എന്തോ ! എന്നാൽ വിശേഷം ആയി , എന്റെ ശവമടക്ക് ഇന്ന് ബെഡ് റൂമിൽ നടക്കും !
ഞാൻ ഉമ്മറത്ത് നിൽക്കുന്ന അവളെ നോക്കി ഒരു മങ്ങിയ ചിരി ചിരിച്ചു . അവൾ തിരിച്ചും എന്നെ നോക്കി പല്ലിളിച്ചു . പിന്നെ പെട്ടെന്ന് മുറ്റത്തേക്ക് ചാടിയിറങ്ങി എന്റെ നേരെ നടന്നടുത്തു . മുൻപോട്ടു നീങ്ങിയ മുടിയിഴ നീക്കി പുറകിലേക്കിട്ടു അവൾ എന്റെയടുത്തെത്തി .
"എന്താ ?" അവളുടെ വരവിന്റെ വേഗം അളന്നുകൊണ്ട് ഞാൻ സ്വല്പം ഭയത്തോടെ ചോദിച്ചു .
"ഒന്നുമില്ല ? നീ എന്താ ഇവിടെ നിൽക്കുന്നെ ? കുറെ നേരം ആയല്ലോ ഫോണിൽ കൂടി സൊള്ളുന്നെ ?' മഞ്ജുസ് എന്നെ അടിമുടി സംശയത്തോടെ നോക്കി കൈകൾ രണ്ടും തമ്മിലുരുമ്മി . ഒരുമാതിരി പോലീസുകാരുടെ ചോദ്യം ചെയ്യൽ പോലെ അവളെന്നെ കള്ളലക്ഷണത്തോടെ നോക്കി .
"ഓ..അതോ ..അതെന്റെ ഒരു ഫ്രണ്ട് ആയിരുന്നു " ഞാൻ സ്വല്പം പരുങ്ങലോടെ പറഞ്ഞൊപ്പിച്ചു അവളെ നോക്കി ചുണ്ടിലൊരു ചിരി വരുത്തി .
"ബോയ് ഫ്രണ്ടോ ? ഗേൾ ഫ്രണ്ടോ ?" മഞ്ജു ഗൗരവത്തിൽ എന്നെ നോക്കി .
"ആരായാലെന്താ ? നീ എന്തിനാ ഇതൊക്കെ ചോദിക്കുന്നെ ?" അവളുടെ ഗൗരവം കണ്ടു ഞാൻ ഒഴുക്കൻ മട്ടിൽ ചോദിച്ചു .
"അങ്ങനെ ആരായാലോന്നും പറ്റില്ല . ഇത്രേം കൊഞ്ചി കുഴയാൻ മാത്രം ആരായിരുന്നു അപ്പുറത്തു ?" മഞ്ജുസിനു എന്റെ പെരുമാറ്റം കണ്ടു സംശയമായി .
"ആരാച്ചാര് ! നീ ഒന്ന് പോയെ ..' ഞാൻ അവളെ ഫേസ്
💬 Comments
View all comments