0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 819

എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ..ഞാൻ ശരിക്കും നിന്റെ മോന്ത അടിച്ചു പൊട്ടിക്കുന്ന വരെ ഉണ്ടാകും " എന്റെ ചിരികണ്ടു വീണ്ടും ദേഷ്യം വന്ന മഞ്ജുസ് പല്ലിറുമ്മി പറഞ്ഞു എന്റെ കയ്യിൽ ഇടിച്ചു .

"ഹ ഹ ..ചൂടാവല്ലേ മഞ്ജുസേ ..ഇനീം ഉണ്ടോ ഇങ്ങനത്തെ മനോഹരമായ ആചാരങ്ങൾ ? ഉണ്ടേൽ പറഞ്ഞോ " ഞാൻ അവളെ ചേർത്തുപിടിച്ചു ചിരിയോടെ ചോദിച്ചു .

"ഓഹ് വേണ്ട..എന്നിട്ട് എന്നെ കളിയാക്കാൻ അല്ലെ ..അങ്ങനെയിപ്പോ സുഖിക്കണ്ട " അവൾ കട്ടായം പറഞ്ഞു മുഖം വെട്ടിച്ചു . പിന്നെ സ്റ്റെപ്പിൽ നിന്നും ഇറങ്ങി മുറ്റത്തേക്കായി നടന്നു .

"നീ എങ്ങോട്ടാ ?" അവളുടെ പുറത്തേക്കുള്ള നടത്തം കണ്ടു ഞാൻ സംശയത്തോടെ ചോദിച്ചു .

"വാ ...നമുക്ക് ഇവിടെയൊക്കെ ഒന്ന് നടന്നിട്ട് വരാം..നീയല്ലേ ബോറടിയാണെന്നു പറഞ്ഞത്.." മഞ്ജുസ് നടക്കുന്നതിനിടെ തിരിഞ്ഞു എന്നോടായി പറഞ്ഞു .

അതോടെ ഞാനും അവൾക്കു പിന്നാലെ ഇറങ്ങി . ഗേറ്റ് കടന്നു ഞാനും മഞ്ജുവും റോഡിലേക്കിറങ്ങി . പിന്നെ ചുമ്മാ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ കഥകളും പറഞ്ഞു നടന്നു . അരമണിക്കൂറോളം അങ്ങനെ ഉലാത്തിയ ശേഷം ഞങ്ങൾ തിരിച്ചു മീരയുടെ വീട്ടിലേക്ക് തന്നെ കയറി .

💬 Comments

View all comments