Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 19 [Sagar Kottapuram]
തോന്നി .
"മ്മ്..ശരിയാണ് .പക്ഷെ അതും ..." ഞാൻ പറഞ്ഞു നിർത്തിയതും മീര ഒന്ന് പുഞ്ചിരിച്ചു .
"അതൊന്നും ഇപ്പോൾ ഓർക്കുമ്പോൾ ഒരു വിഷമമേ ആയിട്ട് എനിക്ക് തോന്നുന്നില്ല , എല്ലാം അങ്ങനെ സംഭവിക്കണം എന്നായിരിക്കും അവളുടെ തലയിലെഴുത്ത് . പക്ഷെ അവളുടെ ഇപ്പോഴത്തെ സന്തോഷം കാണുമ്പോ എനിക്ക് തന്നോട് ഒരുപാട് ബഹുമാനം തോന്നുന്നു ..." മീര ഒന്ന് പറഞ്ഞു നിർത്തി എന്നെ പുഞ്ചിരിയോടെ നോക്കി .
"അത്രക്ക് ആ പാവം അനുഭവിച്ചിട്ടുണ്ടെടോ .അവളെ പിന്നീട് ഇത്ര ഹാപ്പി ആയിട്ട് ഞാൻ കാണുന്നത് ഇവിടെ വന്നപ്പോഴാ .പക്ഷെ ഇതിനിടക്ക് നവീൻ എന്ന് പറഞ്ഞ റിലേറ്റീവ് ആയുള്ള മാര്യേജ് മഹാ അബദ്ധം ആയിപ്പോയി . അതിന്റെ വിഷമം അവളുടെ അച്ഛനും ഉണ്ട് . അതിന്റെ കുറ്റബോധം കൂടി അങ്ങേര്ക്കുള്ളതുകൊണ്ടാണ് നിങ്ങടെ കല്യാണത്തിന് ഒരു എതിർപ്പും പറയാഞ്ഞത് . മോള് എങ്ങനേലും ഒന്നും സന്തോഷിച്ചു കണ്ടാൽ മതി എന്ന ചിന്ത മാത്രേ ഇപ്പോള് അങ്കിളിനുള്ളൂ " മീര പുഞ്ചിരിയോടെ പറഞ്ഞു എന്നെ നോക്കി .
"ആഹ് ...അറിയാം " ഞാൻ പയ്യെ പറഞ്ഞു തലയാട്ടി .
"മ്മ് ..പിന്നെ ഞാൻ ചോദിക്കുന്നോട് കവി ഒന്നും വിചാരിക്കരുത് . അവളെ ശരിക്കും തനിക്കിഷ്ടം തന്നെയാണോ ? അതോ അവളുടെ സെറ്റപ്പൊക്കെ കണ്ടു കണ്ണ് മഞ്ഞളിച്ചതോ ? അല്ല പ്രേമത്തിന് കണ്ണും മൂക്കും ഇല്ലെന്നൊക്കെ കേട്ടിട്ടുണ്ടെലും ഇങ്ങനൊരു ബന്ധം അധികം കേട്ടിട്ടില്ലേ " മീര ഉള്ളിലെ സംശയം അതുപോലെ തന്നെ എന്റെ മുന്നിലേക്കെടുത്തിട്ടു ചിരിച്ചു .
"ഹ ഹ ..ആരായാലും ചോദിച്ചു പോകും
💬 Comments
View all comments