Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 20 [Sagar Kottapuram]
?" അവൾ കൊഞ്ചി ചിരിച്ചു കൊണ്ട് എന്നോടായി തിരക്കി .
"ആഹ്..മതി മതി . എന്ന വെച്ചോ . ഞാൻ കുളിക്കാനാണെന്നും പറഞ്ഞു ബാത്‌റൂമിൽ കേറിയിട്ട് കുറച്ചു നേരം ആയി . ഇനി പെണ്ണുംപിള്ള തിരഞ്ഞു വരുന്നേനു മുൻപേ കുളിച്ചിറങ്ങാൻ നോക്കട്ടെ " ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു ചിരിച്ചു .
"മ്മ്....ശരി ശരി....പിന്നെ കൊഞ്ചാൻ അല്ലേലും ഇടക്കൊക്കെ വിളിക്കണേ കണ്ണാ .." കുഞ്ഞാന്റി സ്വല്പം വിഷമത്തോടെ പയ്യെ എന്നെ ഉപദേശിച്ചു .
"ആഹ്...വിളിക്കാടി കുഞ്ഞാന്റി. പിന്നെ പിള്ളേരോടൊക്കെ എന്റെ അന്വേഷണം പറ. പറ്റിയാൽ അടുത്ത പ്രാവശ്യം വരുമ്പോ ഞാൻ അങ്ങോട്ട് വരാം " ഞാൻ അവൾക്കു വാക്കുകൊടുത്തുകൊണ്ട് ഫോൺ കട്ടാക്കി കുളി തുടങ്ങി . കുളി പാതിയായി നിൽക്കുമ്പോഴാണ് പ്രിയസഖി , മീരയുമായുള്ള സംസാരവും കഴിഞ്ഞു പ്രണയം തുളുമ്പികൊണ്ട് റൂമിലോട്ടു കടന്നു വന്നത് . ഒന്നുമുള്ളിയിട്ട കുളിക്കാമെന്നൊക്കെ വിചാരിച്ചിട്ടുള്ള വരവ് ആണ് .
"എടാ നീ എന്തെടുക്കുവാടാ ..കുറെ നേരം ആയല്ലോ അവിടന്ന് പോന്നിട്ട് ? ഒന്നിറങ്ങുന്നുണ്ടോ , എനിക്ക് അർജന്റ് ആയിട്ടിപ്പോ പോണം " മഞ്ജുസ് റൂമിലേക്ക് കടന്നു വന്നു ബാത്രൂം വാതിലിൽ തട്ടികൊണ്ട് പറഞ്ഞു .
"ഓഹ്..അത്ര അർജന്റ് ആണേൽ വല്ല പറമ്പിലും പോയി ഒഴിക്ക്. എനിക്ക് എന്തായാലും കുറച്ചു സമയം പിടിക്കും " ഞാൻ അവളുടെ ശബ്ദം കേട്ടതും സ്വല്പം ഉറക്കെ വിളിച്ചു പറഞ്ഞു . തലയിലൊക്കെ സോപ്പ് പതപ്പിച്ചു ഷവറിന്റെ ചുവട്ടിൽ നിൽക്കുമ്പോഴാണ് മഞ്ജുസിന്റെ അന്വേഷണം !
"ഓഹ് ...." എന്റെ മറുപടി കേട്ടതും ഒഴുക്കൻ മട്ടിലൊന്നു മൂളി അവൾ പിൻവലിഞ്ഞു . പിന്നെയും പത്തുമിനിറ്റോളം സമയം എടുത്തു മഞ്ജുസിനെ നന്നായി വെറുപ്പിച്ച ശേഷമാണ് ഞാൻ ടവ്വലും ചുറ്റി പുറത്തിറങ്ങിയത് . ബെഡിൽ മലർന്നു കിടന്നു മുകളിലെ ഫാൻ തിരിയുന്നതും നോക്കി കിടപ്പാണ് കക്ഷി . വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും മഞ്ജുസ് ആ വശത്തേക്കൊന്നു തലചെരിച്ചു നോക്കി . അരയിൽ ടവ്വലും ചുറ്റി , സാമാന്യം ഉറച്ച ശരീരവുമായി നിന്ന് തലചികയുന്ന എന്നെ അവൾ ആദ്യം കാണുന്ന പോലെ നോക്കുന്നുണ്ട്
💬 Comments
View all comments