Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]
സ്വല്പം പ്രണയാർദ്രമായ മിഴികളും ചേഷ്ടകളും അവളിൽ പതിവില്ലാത്തവിധം വന്നു ചേർന്നിട്ടുണ്ട് . ഭാര്യ ഭർത്താക്കന്മാരാണെലും പഴയ പ്രണയകാലം ഓർത്തുപോകുന്നു ..
"അയാം ഗോയിങ് ടു മിസ് യു മാൻ ..." മഞ്ജുസ് എന്റെ കവിളിൽ കൈത്തലം തഴുകികൊണ്ട് ചിണുങ്ങി .
"ഒന്ന് പോടീ പുല്ലേ ..ഒരുമാതിരി കൊച്ചുപിള്ളേരെ പോലെ കൊഞ്ചല്ലേ " അവളെ ഒന്നുടെ വരിഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു ചിരിച്ചു.
"നീ എന്താടാ ഇപ്പൊ പഴയപോലെ എന്നെ വഴക്കൊന്നും പറയാത്തെ? ഇപ്പൊ നീ ഒരുമാതിരി വല്യ ആളെപോലെ ആയി " മഞ്ജുസ് എന്റെ കഴുത്തിൽ കൈചുറ്റികൊണ്ട് പറഞ്ഞു .
"ആഹാ .. ..ഇപ്പൊ ചീത്ത പറയാത്തതാണോ നിന്റെ പ്രെശ്നം ?" ഞാൻ അവളുടെ പുറത്തു തഴുകികൊണ്ട് ആശ്ചര്യത്തോടെ ചോദിച്ചു .
"അതല്ല..നീ ഇപ്പൊ വല്യ ആൾക്കാരെ പോലെയാ ഇടക്കൊക്കെ സംസാരിക്കുന്നെ " മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ കവിളിൽ ചുംബിച്ചു .
"ആഹാ...ഇത് നല്ല കൂത്ത് ! നീ അല്ലെടി ഇപ്പോഴും പറയാറ് ..ഞാൻ കുറച്ചൂടെ സീരിയസ് ആവണം . കുട്ടിക്കളി മാറ്റി ജോലിയിൽ ശ്രദ്ധിക്കണം എന്നൊക്കെ ? അപ്പൊ അതൊന്നും ഇനി വേണ്ടേ ?" ഞാൻ അവളെ അകത്തിമാറ്റികൊണ്ട് സംശയത്തോടെ ചോദിച്ചു .
"വേണ്ട ..എനിക്കെന്റെ പഴയ കവിയെ മതി . നിനക്ക് ആ കുട്ടികളിയെ ചേരൂ . ഇതിപ്പോ നീയെന്നെ തോൽപ്പിച്ചോണ്ടിരിക്കുവാ ..എനിക്കെല്ലാം മനസിലാവുന്നുണ്ട് .." മഞ്ജുസ് പെട്ടെന്ന് കണ്ണ് നിറച്ചുകൊണ്ട് എന്നെ കെട്ടിപിടിച്ചു .
"ഹ ഹ ..നീ എന്തൊക്കെയാ മഞ്ജുസേ ഈ പറയുന്നേ..? എനിക്കൊന്നും മനസിലാകുന്നില്ല.." ഞാൻ അവളെ സ്നേഹപൂർവ്വം ഒന്ന് അമർത്തി കെട്ടിപിടിച്ചു കൊണ്ട് ചിരിച്ചു .
"പോടാ...എനിക്ക് വിഷമം ആയാലോ എന്നുവെച്ചിട്ടല്ലേ നീ ഒന്നും പറയാത്തത് ? ഞാൻ കുറച്ചായി ശ്രദ്ധിക്കുന്നു . എന്തേലും സീരിയസ് മാറ്റർ വന്നാൽ നീ അപ്പൊ വിഷയം മാറ്റും .." മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ കഴുത്തിൽ പിടിമുറുക്കി .
" നീ ഒരുപാട് സങ്കടപ്പെട്ടതല്ലേ മഞ്ജുസേ , ഇനി ഞാൻ കൂടി എന്തിനാ വെറുതെ നിന്നെ കരയിപ്പിക്കുന്നെ എന്ന് വിചാരിച്ചിട്ടാ... " ഞാൻ അവളുടെ കവിളിൽ
💬 Comments
View all comments