0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 21 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

പിറകെ ഞാനും കയറി ഇരുന്നു .

"എന്നാൽ വിട്ടോ ..." ഞാൻ അവളുടെ അടുത്തേക്കിരുന്നുകൊണ്ട് മഞ്ജുസിന്റെ തുടയിൽ തട്ടി .

"സോറി ഡാ ..ഒകെ കുളമായല്ലേ ?" മഞ്ജുസ് തലേന്നത്തെ ദിവസം ആലോചിച്ചു എന്നെ നോക്കി ചിണുങ്ങി .

"അതൊന്നും സാരമില്ല മഞ്ജുസേ...ഓരോന്ന് വന്നു വീഴുന്നത് ആരുടേം കുറ്റം അല്ലല്ലോ " ഉള്ളിലെ സങ്കടം കാണിക്കാതെ ഞാൻ ചിരിയോടെ പറഞ്ഞു .

"മ്മ് ...എന്നാലും കറക്റ്റ് ടൈമിലാ അച്ഛന്റെ വിളി വന്നത്..." മഞ്ജുസ് സ്വല്പം വിഷമത്തോടെ പറഞ്ഞു .

"ആഹ്..അതൊക്കെ ശരിയാ...ഉറങ്ങാൻ കിടന്നവനെ എണീപ്പിച്ചിട്ട് ചോറില്ലെന്നു പറഞ്ഞ പോലെ ആയി .." ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു അവളുടെ തുടയിൽ തഴുകി .

"മ്മ്....എന്നാലും , ഇനിയിപ്പോ മൂന്നാഴ്ച കഴിയേണ്ടെടാ നിന്നെ ഒന്ന് കാണാൻ " മഞ്ജുസ് ശബ്ദം ഇടറിക്കൊണ്ട് എന്നെ നോക്കി .

"അതിനെന്താ ..നമ്മള് ഡെയിലി സംസാരിക്കുന്നില്ല..പിന്നെ വീഡിയോ ചാറ്റ് വേറെ .പിന്നെന്തിനാടി നീ മോങ്ങുവേം തേങ്ങുവേം ഒക്കെ ചെയ്യുന്നേ.." ഞാൻ കയ്യെത്തിച്ചു അവളുടെ ഇടം കവിളിൽ തട്ടികൊണ്ട് ചിരിച്ചു .

"പോടാ ..പക്ഷെ എനിക്ക് എന്താന്നറിയില്ല..ഇപ്പൊ നിന്നെ കണ്ടില്ലേൽ ഒരുമാതിരി ശ്വാസം മുട്ടുന്ന പോലാ .." മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു . പിന്നെ കാർ സ്റ്റാർട്ട് ചെയ്തുകൊണ്ട് പയ്യെ റിവേഴ്‌സ് എടുത്തു . "ഓ പിന്നെ ..ഇച്ചിരി ഒക്കെ പതുക്കെ തള്ളെടി " ഞാനവളെ കളിയാക്കി ചിരിച്ചു .

മഞ്ജുസും അതിനു മറുപടിയായി ഒന്ന് പുഞ്ചിരിച്ചു. പിന്നെ കാർ പയ്യെ മുന്നോട്ടെടുത്തു. കഷ്ടിച്ച് അഞ്ചാറു മിനുട്ട് ദൂരം മാത്രമേ റെയിൽവേ സ്റേഷനിലോട്ടുള്ളു .

💬 Comments

View all comments