0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 24 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1234

ഇല്ല .

അഞ്ജു ഞങ്ങളെ തറപ്പിച്ചൊന്നു നോക്കി . പിന്നെ ഡൈനിങ് ടേബിൾ ലക്ഷ്യമാക്കി നടന്നു .കോളേജിൽ പോകുന്ന സമയത് അഞ്ജു കാര്യമായി ഒന്നും കഴിക്കാറില്ല. നേരം വൈകി , സമയമില്ല എന്നൊക്കെ പറഞ്ഞു മിക്ക ദിവസവും വീട്ടിൽ നിന്ന് ഫുഡ് സ്കിപ് ചെയ്യും . പിന്നെ കോളേജ് ക്യാന്റീനിൽ നിന്നാണ് വല്ലതും വാങ്ങി കഴിക്കുന്നത് . ഇപ്പോൾ മഞ്ജുസും അവൾക്ക് ആവശ്യത്തിൽ കൂടുതൽ പൈസ പോക്കറ്റ് മണി ആയി കൊടുക്കുന്നുണ്ട് . അതുകൊണ്ട് കോളേജിലെ കാര്യം ഒകെ കുശാൽ ആണ് !

"തിന്നാൻ വല്ലോം ഉണ്ടോ ഇവിടെ ?" അഞ്ജു ഡൈനിങ് ടേബിളിനടുത്തേക്ക് നടക്കുന്നതിനിടെ മഞ്ജു കേൾക്കാനായി ഉറക്കെ വിളിച്ചു ചോദിച്ചു .

"പോയി നോക്ക് പെണ്ണെ ..നിന്റെ മുൻപിൽ അല്ലെ ഇരിക്കുന്നെ .." അഞ്ജുവിന്റെ ശരത്തിനു അതെ ഭാഷയിൽ മറുപടി നൽകി മഞ്ജു അവളെ ചെരിഞ്ഞു നോക്കി .

"ഓ ..ഇന്ന് സ്വന്തം വക ആണോ ? എന്നാൽ പെട്ടത് തന്നെ .." അഞ്ജു ഉരുളക്കുപ്പേരി പോലെ കിട്ടിയ ഗയയിൽ മഞ്ജുസിനിട്ടു ശരിക്കൊന്നു താങ്ങി . ഏതോ ദിവസം അവളൊരു പാചക പരീക്ഷണം നടത്തി പരീക്ഷിച്ചത് അഞ്ജുവിന്റെ മേൽ ആണ് . അന്ന് അവൾക്ക് എന്തോ വയറുവേദനയും ലൂസ്‌മോഷനും ആയി ആകെ ജഗപൊക ആയിരുന്നു . അതിനു ശേഷം മഞ്ജുസിന്റെ സ്വയം പാചക വൈദഗ്ധ്യം ചൂണ്ടി കാണിച്ചു കളിയാക്കിയില്ലെങ്കിൽ എന്റെ പെങ്ങൾക്ക് ഉറക്കം കിട്ടില്ല .

അഞ്ജുവിന്റെ കുടുക്കാൻ റിപ്ലൈ കേട്ട് ഞാനും അറിയാതെ ഒന്ന് ചിരിച്ചു . പക്ഷെ എന്റെ ഭാര്യക്ക് അത് പിടിക്കില്ലെന്ന് അവളുടെ നോട്ടവും എന്നെ നോക്കിയുള്ള പല്ലിറുമ്മലും കണ്ടപ്പോ എനിക്ക് വ്യക്തമായി .അപ്പോഴേക്കും അഞ്ജു ടേബിളിനടുത്തെത്തി പാത്രങ്ങളൊക്കെ തുറന്നു നോക്കുന്ന തിരക്കിലായിരുന്നു .

"ഓ..പറയുന്നത് കേട്ടാൽ തോന്നും , അവള് സ്വന്തം ആയിട്ടാണ് വെച്ചു കഴിക്കുന്നതെന്ന്.." അഞ്ജു ഡൈനിങ് ടേബിളിലെ പാത്രങ്ങളൊക്കെ തുറന്നു നോക്കുന്നത് കണ്ട മഞ്ജു നേരത്തെ പറഞ്ഞ കൗണ്ടറിനു മറുപടിയെന്നോണം വെച്ചുകാച്ചി .

"ആഹ്...പറയുന്ന ആളും പിന്നെ വല്യ പുള്ളിയായതോണ്ട് കുഴപ്പം ഇല്ല " അഞ്ജുവും വിട്ടില്ല.

💬 Comments

View all comments