0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 24 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.8K

ചെറിയ നഷ്ടബോധത്തോടെ പറഞ്ഞു അവളുടെ വലതു കൈ എന്റെ ഇടം കൈകൊണ്ട് കൊരുത്ത് പിടിച്ചു .

"മ്മ്...ശരിയാ ട്ടോ . സംഭവം നമ്മളിപ്പോ ഒന്നായിട്ടും , ഇടക്കു ലൈബ്രറി പോകുമ്പോൾ എനിക്കും എന്തൊപോലെയാ . നമ്മുടെ ആ മുക്കും സ്‌റ്റോറിന്റെ ഇടയിലെ ഗ്യാപ്പും ഒകെ കാണുമ്പോൾ പഴയ മെമ്മറീസ് ഒക്കെ ഓര്മ വരും." മഞ്ജുസും എന്റെ വാക്കുകൾ ശരിവെച്ചു .

അങ്ങനെ ഞങ്ങൾ വീണ്ടും മിനിഡ്യും പറഞ്ഞും ഒരുവിധം നോർമൽ ആയി വരുമ്പോഴാണ് അഞ്ജു റൂമിന്റെ വാതിൽ തുറന്നു പുറത്തേക്കിറങ്ങുന്നത് . കോളേജിലേക്ക് പോകുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളൊക്കെ അഴിച്ചിട്ട് പകരം വീട്ടുവേഷമായ ഹാഫ് പാവാടയും ടോപ്പും എടുത്തിട്ടാണ് അഞ്ജു പുറത്തിറങ്ങിയത് .

അവൾ വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോഴേ മഞ്ജുസ് ഒന്ന് പിടഞ്ഞുകൊണ്ട് എന്റെ ദേഹത്ത് നിന്നും മാറി . പക്ഷെ കൂടുതലായി അവൾക്ക് ഒഴിഞ്ഞു മാറാനാകും മുൻപേ അഞ്ജു പുറത്തേക്കു കടന്നിരുന്നു . വാതിൽ തുറന്നതും എന്റെ പെങ്ങൾ കാണുന്നത് ഹാളിലെ സോഫയിൽ അടുത്തടുത്തിരുന്നു സല്ലപിക്കുന്ന യുവ മിഥുനങ്ങളെയാണ് ! അതിന്റെയൊരു പുച്ഛവും ദേഷ്യവുമൊക്കെ കക്ഷിയുടെ മുഖത്തും ആറ്റിട്യൂഡിലും വേണ്ടുവോളം ഉണ്ട്. മഞ്ജുസ് ആണേൽ ആ ഭാഗത്തോട്ടൊട്ടു ശ്രദ്ധിക്കുന്നതും ഇല്ല .

അഞ്ജു ഞങ്ങളെ തറപ്പിച്ചൊന്നു നോക്കി . പിന്നെ ഡൈനിങ് ടേബിൾ ലക്ഷ്യമാക്കി നടന്നു .കോളേജിൽ പോകുന്ന സമയത് അഞ്ജു കാര്യമായി ഒന്നും കഴിക്കാറില്ല. നേരം വൈകി , സമയമില്ല എന്നൊക്കെ പറഞ്ഞു മിക്ക ദിവസവും വീട്ടിൽ നിന്ന് ഫുഡ് സ്കിപ് ചെയ്യും . പിന്നെ കോളേജ് ക്യാന്റീനിൽ നിന്നാണ് വല്ലതും വാങ്ങി കഴിക്കുന്നത്

💬 Comments

View all comments