0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 24 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.8K

...ഞാൻ മൈൻഡ് റിലാക്സ് ആകാൻ അതൊക്കെയാ കാണുന്നത് . അല്ലാണ്ടെ നിങ്ങളെ പോലെ അല്ല .." മഞ്ജു കട്ടായം പറഞ്ഞു ഗമയിൽ ഞെളിഞ്ഞിരുന്നു .

"മതി മതി ...ഓരോ തീട്ടകേസ് ..." ഞാൻ ആരോടെന്നില്ലാത്ത പറഞ്ഞു അവരുടെ സംസാരം നിർത്താൻ പറഞ്ഞു .

"ഓ എനിക്ക് അല്ലേലും ഇത് പറയാൻ വല്യ താല്പര്യം ഒന്നുമില്ല . പിന്നെ പറയിപ്പിയ്ക്കാൻ ആയിട്ട് ഒരാള് ഒരുമ്പെട്ട് നടക്കുന്നുണ്ട് .." അഞ്ജു അർഥം വെച്ച് പറഞ്ഞുകൊണ്ട് തന്നെ മഞ്ജുസിനെ ഇടം കണ്ണിട്ട് നോക്കി .

അതോടെ മഞ്ജുസ് എന്നെയൊന്നു പാളിനോക്കി . ഇനി അവളായിട്ട് വല്ലതും പറഞ്ഞാൽ ഞാൻ എന്തേലും തിരിച്ചു അവളെ പറഞ്ഞാലോ എന്നുള്ള പേടിയും കക്ഷിക്ക്‌ ഉണ്ട് .

"നീ നോക്കുവൊന്നും വേണ്ട . നിന്നോടും കൂടിയാ പറഞ്ഞെ. ഒരു ടോം ആൻഡ് ജെറി .." ഞാൻ അവര് കളിയാക്കുന്ന പോലെ പറഞ്ഞു എഴുനേൽക്കാൻ തുനിഞ്ഞു .

"ആഹ്..അങ്ങനെ പറഞ്ഞു കൊടുക്ക് ..." ഞാൻ മഞ്ജുസിനെ ഉപദേശിക്കുന്നത് കണ്ട അഞ്ജു എനിക്ക് സപ്പോർട്ട് ആയെത്തി .

"ഓ..നീ നിന്റെ കാര്യം നോക്കിയാ മതി . ഒരു കണക്കിന് നിന്റെ തൊലിഞ്ഞ ഹിന്ദി സീരിയലിനേക്കാളും ഭേദം കാർട്ടൂൺ തന്നെയാ .." ഇടയിൽ കേറി കൂടുതൽ ഡയലോഗ് അടിക്കേണ്ട എന്നെ രീതിയിൽ ഞാൻ അഞ്ജുവിനും ഓരോ ഡോസ് കൊടുത്തു . പിന്നെ നേരെ ഉമ്മറത്തേക്ക് നടന്നു . അതോടെ രണ്ടുപേരും ഒന്നടങ്ങി . ഒന്ന് മുഖാമുഖം നോക്കി അടിപിടിക്കു ഒരു ശമനം ഉണ്ടാക്കി രണ്ടു പേരും ഒന്നും മിണ്ടാതെ ഇരുന്നു .

💬 Comments

View all comments