0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 24 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.8K

ഗ്ലാസും വാങ്ങി വെള്ളം ഫുൾ കുടിച്ചു. ആ സമയം അത്രയും അഞ്ജു എന്നെത്തന്നെ സസൂക്ഷ്മം നോക്കി കാണുന്നുണ്ട് ! അത് സ്വല്പമൊരു അസ്വസ്ഥതയോടെ ഞാനും ശ്രദ്ധിച്ചു.

"നീ എന്താടി ഇങ്ങനെ നോക്കുന്നെ ?" ഞാൻ ഗ്ലാസ് അവൾക്കു തിരിച്ചു നൽകികൊണ്ട് സംശയത്തോടെ ചോദിച്ചു .

"ഹ്മ്മ് ..ഒന്നും ഇല്ല .പിന്നെ നീ പുറത്തു എങ്ങാനും പോകുന്നുണ്ടോ ?" അഞ്ജു ആ വിഷയം മാറ്റിക്കൊണ്ട് തിടുക്കത്തിൽ ചോദിച്ചു .

"ആഹ്..ഇപ്പൊ പോകും എന്തേ?" ഞാൻ സംശയത്തോടെ ചാടിച്ചു .

"ഒന്നും ഇല്ല ...നല്ല ലേഡീസ് പെർഫ്യൂമിന്റെ മണം ഉണ്ട്..ഒന്ന് ഫ്രഷ് ആയിട്ട് പൊക്കോ " അഞ്ജു എല്ലാം മനസിലാക്കിയ പോലെ ഒരു ചെറിയ പുഞ്ചിരിയോടെ പറഞ്ഞു തിരിഞ്ഞു നടന്നു .

"ചെ...." ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു തലയ്ക്കു കൈകൊടുത്ത് നിന്നു .അപ്പോഴേക്കും അവള് കിച്ചണിലെത്തി കഴിഞ്ഞിരുന്നു . അടുക്കളയിലെത്തി അവൾ ഈ കാര്യം മഞ്ജുസിനോടും പറഞ്ഞെന്നു തോന്നുന്നു . പക്ഷെ വീണ്ടും അടയും ചക്കരയും ആയതുകൊണ്ട് അതൊരു ചിരിയിലൊതുങ്ങി !

ഉച്ചക്കുള്ള കറി എന്തോ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു മഞ്ജുവിന്റെ അടുത്തേക്ക് അഞ്ജു ചെറിയ മൂളിപ്പാട്ടോടെ മടങ്ങിയെത്തി .

"അവൻ പോയോ ?" ഒഴിഞ്ഞ ഗ്ലാസ്സുമായെത്തിയ അഞ്ജുവിനെ നോക്കി എന്റെ പ്രിയതമ ചോദിച്ചു .

"ഏയ് ഇല്ല . ഹാളിൽ നിൽപ്പുണ്ട് . ഇനി കുളിക്കാനെങ്ങാനും പോയോ എന്തോ .." അഞ്ജു അർഥം വെച്ച് പറഞ്ഞു ഗ്ലാസ് കപ്പ്ബോർഡിന് മീതേക്ക് വെച്ചു.അഞ്ജുവിന്റെ അവിടേം ഇവിടേം തൊടാത്ത സംസാരം കേട്ട് മഞ്ജുസിനും ചെറിയ ഡൗട്ട് അടിച്ചെന്ന് തോന്നുന്നു .

"നീ എന്താടി

💬 Comments

View all comments