0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 24 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1230

മഞ്ജുസ് ആകെ കുണ്ഠിതപ്പെട്ടു നിന്നു. പക്ഷെ ഞാനതു മൈൻഡ് ചെയ്യാൻ പോയില്ല . ഞാൻ അവിടെ കിടന്ന മാഗസിൻ എടുത്തു പിടിച്ചു ഇരുന്നു .

"എന്നാലും ..അവള് എന്തോ ഉദ്ദേശിച്ചുതന്നെയാ അങ്ങനെ പറഞ്ഞെ.." ഒരു നിമിഷം ഒന്നും മിണ്ടാതെ നിന്ന ശേഷം മഞ്ജുസ് എടുത്തിട്ട പോലെ അതെ വിഷയം തന്നെ കൊണ്ട് വന്നു . അവൾ അതും പറഞ്ഞുകൊണ്ട് എന്റെ നേരെ നടന്നടുത്തു .

"എന്ത് ഉദ്ദേശിച്ചെന്ന നീ ഈ പറയണേ ?" ഞാൻ തലയ്ക്കു കൈട്കൊടുത്തുകൊണ്ട് മഞ്ജുസിനെ നോക്കി .

"ഓഹ്...ഇത് അതിലും വല്യ പൊട്ടൻ ..." എന്റെ ചോദ്യം കേട്ട് മഞ്ജുസ് പല്ലിറുമ്മി .

"നീ ഒന്ന് പോയെ മഞ്ജുസേ..ചുമ്മാ ഓരോന്ന് പറഞ്ഞു ആളെ മെനക്കെടുത്താൻ " അവയുടെ സംസാരം കേട്ട് ഞാനത്ര താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു .

"അതുശരി ..ഇപ്പൊ അങ്ങനെ ആയോ . അയ്യടാ പെങ്ങളോട് എന്താ ഒരു സ്നേഹം .." ഞാൻ അഞ്ജുവിനെ ന്യായീകരിക്കുവാണെന്നു ഓർത്തു മഞ്ജു എന്നെ കുറ്റപ്പെടുത്താൻ തുടങ്ങി .

"ദേ ..നീ ഒരുമാതിരി തനി ലോക്കൽ ആവല്ലേ മഞ്ജുസേ .എടി അവള് വല്ലോം പറഞ്ഞെങ്കിൽ തന്നെ നീയെന്തിനാ കിടന്നു തുള്ളുന്നത് ? അല്ലെങ്കിൽ അടയും ചക്കരയും ആണല്ലോ.." ഞാൻ സ്വല്പംദേഷ്യത്തോടെ പറഞ്ഞു തലയ്ക്കു കൈകൊടുത്തു!

"അതൊന്നും നോക്കീട്ട് കാര്യം ഇല്ല . എനിക്കെന്തോ അവളുടെ ആ ഡയലോഗ് തീരെ ഇഷ്ടം ആയില്ല . ഒരുമാതിരി എന്നെ കളിയാക്കുന്ന പോലുണ്ട് . .." ഞാൻ കുറ്റപെടുത്തിയതും മഞ്ജുസ് മുഖം വീർപ്പിച്ചുകൊണ്ട് പയ്യെ പറഞ്ഞു . പിന്നെ എന്റെ അടുത്തേക്കായി സോഫയിലേക്കിരുന്നു .

"ആഹ്..അതെന്തേലും ആകട്ടെ . അവള് പറയാനുള്ളതും പറഞ്ഞിട്ട് പോയി . ഇനി കിടന്നു കുരച്ചിട്ട് വല്യ കാര്യം ഒന്നുമില്ല . എന്റെ പെങ്ങൾ ആയോണ്ട് പറയണതല്ല , അതിന്റെ നാവിന്റെ മുൻപില് നീയും ഞാനും ഒക്കെ വെറും ശിശുക്കൾ ആണ് . അതോണ്ട് ചുമ്മാ പോയി ചൊറിഞ്ഞിട്ട് വയറുനിറച്ചു വാങ്ങി വെക്കേണ്ട " അഞ്ജുവിന്റെ സ്വഭാവം ഓർത്തു ഞാൻ ഒരുപദേശം പോലെ പറഞ്ഞു മഞ്ജുസിനെ നോക്കി

💬 Comments

View all comments