0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1492

രണ്ടു ചെറു വാഹനങ്ങൾ കടന്നു പോയെങ്കിലും ഞങ്ങളത് മൈൻഡ് ചെയ്തില്ല . ഞാൻ പറഞ്ഞു കഴിഞ്ഞതും മഞ്ജുസിന്റെ മുഖം ഒന്ന് ശോകമൂകം ആയി . സന്തോഷം കൊണ്ടാണോ അതോ വിഷമം കൊണ്ടാണോ എന്നറിയില്ല. ആ കണ്ണുകളിൽ ചെറുതായി വെള്ളം പൊടിഞ്ഞു !

"കവി ..ഞാനങ്ങനെ ഒന്നും ഉദ്ദേശിച്ചിട്ട് പറഞ്ഞതല്ലെടാ ..."
മഞ്ജു പയ്യെ പറഞ്ഞു എന്നെ നോക്കി .

"അറിയാടി മഞ്ജുസേ..എന്നാലും ഞാൻ എന്റെ ഭാഗം പറഞ്ഞെന്നെ ഉള്ളൂ ..വാ ഇനി പോകാം"
ഞാൻ ചെറു ചിരിയോടെ അവളെ ചേർത്ത് നിർത്തി .

"ശേ...ഞാൻ ബോറായല്ലേ ..ഒരു വഴിക്ക് ഇറങ്ങീട്ട് ..."
മഞ്ജു ചിരിയോടെ കണ്ണ് തുടച്ചുകൊണ്ട് എന്നെ നോക്കി .

"ഏയ്..അങ്ങനെ ഒന്നും ഇല്ല ..നമ്മള് ഫ്രെണ്ട്സ് അല്ലെ ..."
ഞാൻ പയ്യെ പറഞ്ഞു അവളുടെ കവിളിൽ ഒരുമ്മ നൽകി . ആ സമയം അവിടെ ആരെങ്കിലും ഉണ്ടായിരുന്നോ എന്നുള്ളത് ഞാൻ നോക്കാൻ പോയില്ല എന്നതാണ് വാസ്തവം ! അതോടെ സിമ്പതി വിഷയം അവിടെ തീർത്തു ഞങ്ങൾ ലക്ഷ്യ സ്ഥാനത്തേക്ക് നീങ്ങി . പിന്നെ അധികം വൈകാതെ തന്നെ ഞങ്ങൾ കൃഷ്ണൻ മാമയുടെ വീട്ടിലെത്തി . ഞങ്ങൾ വരുന്നത് അറിയാവുന്നതു കൊണ്ടോ എന്തോ ഗേറ്റ് ഒകെ മലർക്കെ തുറന്നിട്ട് കൃഷ്ണൻ മാമ ഉമ്മറത്തെ കസേരയിൽ പുറത്തേക്കും നോക്കി ഇരിപ്പുണ്ടായിരുന്നു .

ഗേറ്റ് കടന്നു ഞങ്ങളുടെ ശകടം വീട്ടുമുറ്റത്തേക്ക് കടന്നതും കൃഷ്ണൻ മാമയുടെ മുഖം തെളിഞ്ഞു . പുള്ളി ഇരിക്കുന്നിടത്തു നിന്നും എഴുനേറ്റു മോഹനവല്ലി അമ്മായിയെ വിളിച്ചൂ. വീട്ടിൽ ആയതുകൊണ്ട് തന്നെ ഒരു ലുങ്കി മുണ്ട് മാത്രമാണ് കൃഷ്ണൻ മാമയുടെ വേഷം ! പേപ്പർ വായിക്കാൻ നിറത്തിടുന്ന സോഡാ ഗ്ലാസ്സ് മുഖത്ത് ഫിറ്റ് ചെയ്തു വെച്ചിട്ടുണ്ട് .

"എടി ..മക്കളിങ്ങെത്തി ..."
കൃഷണ മാമ അകത്തേക്ക് നോക്കി സ്വല്പം ഉറക്കെ പറഞ്ഞു ഞങ്ങളെ നോക്കി പുഞ്ചിരി തൂകി . ഞങ്ങളുടെ കല്യാണത്തിന് ആദ്യം അച്ഛന്റെ കൂടെ ചേർന്ന് ഉടക്ക് പറഞ്ഞെങ്കിലും പിന്നീട് കട്ട സപ്പോർട് ആയി കൂടെ നിന്നയാളാണ് കൃഷ്‌ണൻ മാമ ! ഞാൻ കൈമുറിച്ചതും അതിനൊരു കാരണമാണ്

💬 Comments

View all comments