Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]
ചുറ്റും ആരെങ്കിലുമുണ്ടോ എന്നൊന്ന് കണ്ണോടിച്ചു . അടുത്ത പരിസരത്തെങ്ങും ആളില്ലാത്ത എനിക്കൊരു അനുഗ്രഹം ആയി .
"ഇറങ്ങെടി പുല്ലേ ..."
ഞാൻ അവളെ നോക്കി ഗൗരവത്തിൽ തന്നെ പറഞ്ഞു . മഞ്ജു ഒന്നും മനസിലാകാത്ത പോലെ എന്നെ സംശയിച്ചു നോക്കി .
"നിന്നോട് തന്നെയാ പറഞ്ഞെ ..ഇറങ്ങു ..."
ബൈക്കിന്റെ സ്റ്റാൻഡ് തട്ടികൊണ്ട് ഞാൻ പറഞ്ഞു .
"എന്തിനാ ? "
മഞ്ജുസ് സ്വല്പം ഭയത്തോടെയും അമ്പരപ്പോടെയും ചോദിച്ചു .
"നീ കൂടുതൽ ഇങ്ങോട്ടു ചെലക്കണ്ട..ഇറങ്ങാൻ പറഞ്ഞാൽ ഇറങ്ങിയാ മതി "
ഞാൻ സ്വല്പം ദേഷ്യം അഭിനയിച്ചുകൊണ്ട് പല്ലിറുമ്മി . അതോടെ മഞ്ജുസ് അറിയാതെ തന്നെ കാലുപൊക്കി താഴേക്കിറങ്ങി റോഡിൻറെ ഓരം ചേർന്ന് നിന്നു . കൈവിരലുകൾ തമ്മിൽപിണച്ചു കൊച്ചുപിള്ളേരെ പോലെ അവൾ എന്നെ സ്വല്പം പേടിയോടെ നോക്കുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത കൗതുകം തോന്നി . കോളേജിൽ പഠിക്കുന്ന സമയത്തു അവളുടെ മുൻപിൽ ഞാനാണ് അങ്ങനെ നിന്നിട്ടുള്ളത് ! കാലം പോയ പോക്കേ...
"എന്തുവാ കവി ?"
മഞ്ജു ചുറ്റും കണ്ണോടിച്ചു എന്നെ മുഖം ഉയർത്തി നോക്കി .
"ഒന്നും ഇല്ല ..നീയിങ്ങു വന്നേ .."
ഞാൻ പുഞ്ചിരിയോടെ പറഞ്ഞു ബൈക്കിൽ നിന്നും താഴേക്കിറങ്ങി .പിന്നെ അവളുടെ തോളിലൂടെ കയ്യിട്ടു സ്വല്പം മുൻപോട്ട് നടന്നു . ആളൊഴിഞ്ഞ ഒരു വയലിന്റെ നടുക്കുള്ള വഴിയിലാണ് ഞങ്ങൾ നിന്നിരുന്നത് . അതുകൊണ്ട് തന്നെ ചുറ്റിനും ആളും ആരവവും ഇല്ല. എന്നോടൊപ്പം ചേർന്ന് നിന്ന അവളുടെ കവിളിൽ പയ്യെ ഞാനൊന്നു ചുംബിച്ചുകൊണ്ട് അവളുടെ കവിളുകൾ ഇരു കൈത്തലം കൊണ്ടും തഴുകി
💬 Comments
View all comments