Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]
ആയി കൂടെ നിന്നയാളാണ് കൃഷ്‌ണൻ മാമ ! ഞാൻ കൈമുറിച്ചതും അതിനൊരു കാരണമാണ് , എന്തൊക്കെ ആണേലും എന്നെ വല്യ കാര്യമാണ് പുള്ളിക്ക് .
ബൈക്ക് നിർത്തിക്കൊണ്ട് ഞാനും മഞ്ജുസും പോർച്ചിലിറങ്ങി . ടാങ്കിനു മുകളിലായി കുരുക്കി വെച്ച വസ്ത്രങ്ങളടങ്ങിയ ബാഗ് ഞാൻ എടുത്തു കയ്യിൽ പിടിച്ചുകൊണ്ട് മഞ്ജുസിനൊപ്പം ഉമ്മറത്തേക്ക് കയറി . എല്ലാവരെയും അറിയാവുന്നതാണേലും മഞ്ജുസിനു എന്റെ കുടുംബക്കാരുടെ വീട്ടിലേക്ക് വന്നാൽ ഒരു പരുങ്ങൽ ആണ് . അതുകൊണ്ട് തന്നേപ്പോഴും ഞാൻ കൂടെ ചുറ്റിപറ്റി വേണം എന്നത് കക്ഷിക്ക് നിർബന്ധം ആണ് .
എന്റെ കൂടെ ഒട്ടിനിന്നുകൊണ്ട് മഞ്ജു ഉമ്മറത്തേക്ക് കയറി . അപ്പോഴേക്കും മോഹനവല്ലി അമ്മായിയും വീണയും ഉമ്മറത്തേക്കെത്തിക്കഴിഞ്ഞിരുന്നു ! വീട്ടുവേഷമായ നൈറ്റിയിൽ ആയിരുന്നു മോഹനവല്ലി അമ്മായി . വീണ ഒരു ഇളംനീല ചുരിദാർ ആണ് അണിഞ്ഞിരുന്നത് .
"ആഹ് വാടാ കണ്ണാ ...കേറിവാ മോളെ .."
കൃഷ്‌ണൻ മാമ എന്റെ കൈപിടിച്ച് കുലുക്കികൊണ്ട് ഞങ്ങളെ മാറി മാറി ക്ഷണിച്ചു . മഞ്ജുസ് എല്ലാരേയും മാറി മാറി നോക്കി ഒന്ന് പുഞ്ചിരിച്ചു . അപ്പോഴേക്കും എന്റെ കയ്യിലുള്ള ബാഗ് മോഹനവല്ലി അമ്മായി വന്നു വാങ്ങിച്ചു വീണയുടെ കൈയിൽ കൊടുത്തു .
"എടി നീ ഇത് കണ്ണൻ വന്നാൽ കിടക്കാറുള്ള റൂമിൽ കൊണ്ട് വെക്ക്..."
ബാഗ് അവളെ ഏല്പിച്ചുകൊണ്ട് മോഹനവല്ലി അമ്മായി ഉത്തരവിറക്കി . പിന്നെ മഞ്ജുസിനു നേരെ തിരിഞ്ഞു .
"പിന്നെന്തൊക്കെ ഉണ്ട് മഞ്ജു മോളെ ?എങ്ങനെ പോണൂ നിന്റെ കോളേജും ജോലിയുമൊക്കെ ?"
മോഹനവല്ലി അമ്മായി സ്നേഹപൂർവ്വം ചോദ്യങ്ങളെറിഞ്ഞുകൊണ്ട് മഞ്ജുസിന്റെ കൈത്തലം കവർന്നെടുത്ത്
💬 Comments
View all comments