0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.7K

പിടിച്ചു .

"കുഴപ്പല്യ ആന്റി ..ഒകെ നന്നായിട്ട് പോണൂ .."
മഞ്ജു ചിരിയോടെ മറുപടി നൽകി . പിന്നെ ബാഗും പിടിച്ച നിൽക്കുന്ന വീണയെ നോക്കി പുഞ്ചിരിച്ചു . എന്റെയും മഞ്ജുസിന്റെയും കാര്യം ആദ്യമായി അറിഞ്ഞപ്പോൾ മഞ്ജുസിനെ കുറ്റപെടുത്തിയവൾ ആണെങ്കിലും വീണ ഇപ്പോൾ മഞ്ജുവുമായി നല്ല കമ്പനി ആണ് .

അപ്പോഴേക്കും ഞാനും കൃഷ്ണൻ മാമയും ഉമ്മറത്തെ കസേരകളിലേക്കിരുന്നു .

"നിങ്ങള് നിന്ന് സംസാരിക്കാതെ അകത്തേക്ക് ചെല്ല് മോളെ ."
കസേരയിലേക്ക് ചാഞ്ഞിരുന്നുകൊണ്ട് കൃഷ്ണൻ മാമ പറഞ്ഞു .

"ആഹ്...അത് തന്നെ..ചേച്ചി ഇങ്ങു വാ ..."
വീണയും ആ വാദത്തെ പിന്താങ്ങി മഞ്ജുസിന്റെ കയ്യിൽ പിടിച്ചു അകത്തേക്ക് വലിച്ചു . അതോടെ അവരെല്ലാം അകത്തേക്ക് കയറി .

"പിന്നെ എന്തൊക്കെ ഉണ്ട് കണ്ണാ ? ജോലി ഒകെ നന്നായിട്ട് പോണില്ലേ? "
കൃഷ്ണൻ മാമ രോമങ്ങളുള്ള നെഞ്ചിൽ ഇടംകൈയാൽ തഴുകികൊണ്ട് എന്നെ നോക്കി .

"ആഹ്...നന്നായിട്ടു പോണൂ വല്യമ്മാമ . പിന്നെ വിവേകേട്ടൻ എവിടെ ? വന്നിട്ടുണ്ടെന്ന് പറഞ്ഞിട്ട് ആളെ ഇവിടെങ്ങും കണ്ടില്ലല്ലോ ?"
ഞാൻ ചെറിയ സംശയത്തോടെ ചോദിച്ചു .

"ആഹ്..അവൻ നിങ്ങള് വരുന്നെന്റെ തൊട്ടു മുന്നേ എങ്ങോട്ടോ പോകാൻ ഉണ്ടെന്നു പറഞ്ഞു ഇറങ്ങിയതാ. എന്തോ ആവശ്യത്തിന് ടൗണിലൊന്നു പോണമെന്നൊക്കെ പറഞ്ഞു .."
കൃഷ്‌ണൻ മാമ പതിവ് ചിരിയോടെ പറഞ്ഞു .

"മ്മ്..പിന്നെ കാർത്തി വിളിക്കാറില്ലേ ? അവനു അവിടന്ന് പോരാൻ ഉള്ള പ്ലാൻ ഒന്നും ഇല്ലല്ലേ ?"
ബാംഗ്ലൂരിൽ പഠിക്കുന്ന കൃഷ്‌ണൻ മാമന്റെ രണ്ടാമത്തെ പുത്രന്റെ കാര്യം ഓർത്തു ഞാൻ ചിരിയോടെ തിരക്കി .

💬 Comments

View all comments