0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.7K

.

"ആഹ്..അതൊക്കെ ഉണ്ട്. ഇവളെന്തോ കൈവിഷം കൊടുത്തിട്ടുണ്ട് രണ്ടിനും . അല്ലെങ്കിലിങ്ങനെ ഒന്നും സംഭവിക്കില്ല . "
ഞാൻ ചിരിയോടെ പറഞ്ഞു നിർത്തി . അതുകേട്ടു മഞ്ജുസ് അടക്കം എല്ലാവരും ഒന്ന് പുഞ്ചിരിച്ചു .

"ആഹ് ആഹ്..എന്തായാലും നീ സംസാരം നിർത്തീട്ട് ചായ കുടിക്ക്. ഒന്നും രണ്ടും പറഞ്ഞു നിങ്ങളെപ്പോഴും വഴക്കാണെന്നൊക്കെ അഞ്ജു പറയുന്നത് കേൾക്കാം . ഇനി ഇവിടുന്നു വഴക്കിടേണ്ട .."
ഞങ്ങളുടെ സ്വഭാവം ഓർത്തെന്നോണം അമ്മായി പറഞ്ഞു .

അതിനു മറുപടിയായി ഞാനും മഞ്ജുസും മുഖത്തോടു മുഖം നോക്കി നാണത്തോടെ ഒന്ന് ചിരിച്ചു . പിന്നെ ഒന്നും മിണ്ടാതെ ചായയൊക്കെ കുടിച്ചു ഞങ്ങൾക്കായി ഒരുക്കിയിട്ട മുകളിലെ റൂമിലേക്ക് പോയി . വീണയോടു ഡ്രസ്സ് ഒകെ മാറിയിട്ട് വരാമെന്നു പറഞ്ഞു മഞ്ജുസും എന്നെ അനുഗമിച്ചു .

"എടാ...അവിടെ നിന്നെ .."
സ്റ്റെപ്പുകൾ കയറി പോകുന്നതിനിടെ മഞ്ജു എന്നെ വിളിച്ചൂ . പഴയ മിസിന്റെ കാർക്കശ്യം ഉള്ള വിളി ! അതുകൊണ്ട് തന്നെ ഞാൻ പെട്ടെന്നൊന്നു തിരിഞ്ഞു .

"ഏഹ് ..എന്താ ?"
ഞാൻ അവളെ നോക്കി സംശയത്തോടെ ചോദിച്ചു .

"നിനക്കെന്നെ നാലാളുടെ മുൻപിൽ വെച്ച് കളിയാക്കിയില്ലെങ്കി ഉറക്കം കിട്ടില്ലല്ലേ ?"
മഞ്ജു പല്ലിറുമ്മിക്കൊണ്ട് എന്റെ അടുത്തേക്ക് നീങ്ങി .

"ഹി ഹി..അതൊക്കെ ചുമ്മാ അല്ലെ മോളെ ..."
അവളുടെ ദേഷ്യം കണ്ടു ഞാൻ ചിരിയോടെ പറഞ്ഞു .

"മ്മ്..എന്ത് തേങ്ങാ ആയാലും എനിക്ക് ഈ സ്വഭാവം തീരെ പിടിക്കണില്ലട്ടോ ."
മഞ്ജു ചെറിയൊരു ചിരിയോടെ പറഞ്ഞു എന്റെ കൈമുട്ടിനു മീതെയുള്ള കൊഴുത്ത ഇറച്ചിയിൽ പിടിച്ചു

💬 Comments

View all comments