0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.8K

. എന്നിട്ട് ഫോൺ മഞ്ജുസിനു കൊടുക്കാൻ പറഞ്ഞു . അഞ്ജു ആ ഫോൺ കൊണ്ട് കൊടുക്കാൻ ശ്രമിച്ചതും മഞ്ജുസ് ചൂടായി . ഞാനാണ് ലൈനിൽ എന്നറിഞ്ഞപ്പോൾ

"എനിക്കിപ്പോ സംസാരിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞോ നിന്റെ ചേട്ടനോട്"
എന്ന മഞ്ജുസിന്റെ ദേഷ്യപെട്ടുള്ള സ്വരം കേട്ടതും ഞാൻ പിന്നെ കാത്തുനിന്നില്ല. നേരെ കട്ടാക്കി .

പക്ഷെ പിറ്റേന്നോടെ ആ ദേഷ്യം തീരുമെന്നോർത്തെങ്കിലും മഞ്ജുസ് വിടാനുള്ള ഭാവം ഉണ്ടായില്ല . പിറ്റേന്നും അവള് എന്നെ വിളിച്ചില്ല. ഞാൻ അങ്ങോട്ട് വിളിക്കാൻ നോക്കിയാൽ പഴയ സ്ട്രാറ്റജി തന്നെ !ഒടുക്കം കുറെ തവണ ആവർത്തിച്ച് വിളിച്ചപ്പോൾ കക്ഷി ഒരു വട്ടം ഫോൺ എടുത്തു

"ആഹ്..എന്താന്നു വെച്ചാൽ പറഞ്ഞോ ..."
മറ്റാരോടോ സംസാരിക്കുന്ന ലാഘവത്തിൽ മഞ്ജു പറഞ്ഞു തുടങ്ങി .

"എടി മഞ്ജുസേ ..നിനക്കിതെന്താ പറ്റിയേ ? ഞാൻ എത്ര വട്ടമായെടി വിളിക്കുന്നു . നീ എന്താ എടുക്കാത്തത് ? എനിക്ക് എന്ത് വിഷമം ഉണ്ടെന്നു അറിയോ "
ഞാൻ സ്വല്പം വിഷമത്തോടെ തന്നെ അവളോട് തിരക്കി .

"ഞാൻ വിളിക്കുമ്പോൾ നീയും എടുക്കാറില്ലല്ലോ . നിനക്ക് വേറെ ആൾക്കാരല്ലേ വലുത്. പിന്നെ എനിക്കും ഈ പറയുന്ന വെഷമോം ദെണ്ണവും ഒക്കെ ഉണ്ട്. നിനക്ക് മാത്രം അല്ല "
മഞ്ജു അർഥം വെച്ചു തന്നെ പറഞ്ഞു .

"ശേ..എന്താടി പുല്ലേ ഇത് ..നീ കാര്യം ആയിട്ടാണോ ?"
അവളുടെ ചൊറി കേട്ട് ഞാൻ സംശയത്തോടെ ചോദിച്ചു .

"ആഹ്...അതെ. ഇനി അവരോടൊക്കെ സംസാരിച്ചിട്ട് സമയം ബാക്കിയുണ്ടെങ്കി മോൻ എന്നോട് മിണ്ടിയാൽ മതി. അവന്റെ ഒരു റോച്ചമ്മ "

💬 Comments

View all comments