Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]
.
"മഞ്ജുസ് വിളിച്ചിരുന്നോ ..?"
അവൾ കാൾ അറ്റൻഡ് ചെയ്ത ഉടനെ ഞാൻ ചിരിയോടെ തിരക്കി .
"ഞാൻ പത്ത് മുപ്പതു വട്ടം വിളിച്ചു..എന്നിട്ട് സാർ ഇപ്പോഴാണോ കാണുന്നെ ..?"
മഞ്ജുസ് സ്വല്പം കലിപ്പിൽ മുരണ്ടു .
"ഹാഹ്..ച്ചുടാവല്ലേ മോളെ ..ഞാൻ നമ്മുടെ റോസമ്മയുമായിട്ട്....."
ഞാൻ പറഞ്ഞു മുഴുവിക്കും മുൻപേ അവളങ്ങു ഇടയിൽ കേറി.
"ഓഹ്..പഴയ കാമുകി അല്ലെ.അപ്പൊ പിന്നെ തെറ്റ് പറയാനൊക്കില്ല. മ്മ്..ഇത്രേം നേരം സൊള്ളാൻ മാത്രം അവള് നിന്റെ ആരാടാ ? ഞാൻ അതിനിടക്ക് എത്രവട്ടം വിളിച്ചു..അതൊന്നും നീ കണ്ടില്ലേ ? നിനക്കെന്താ അവളെ ഹോൾഡ് ചെയ്തു എനിക്കൊന്നു തിരിച്ചു വിളിച്ചാ"
മഞ്ജുസ് ഗൗരവത്തിൽ തിരക്കി .
"ശേ..നീ ഇതെന്തൊക്കെയാടി പറയുന്നേ ? റോസമ്മയെ നിനക്കറിയാന്മേലെ ?"
ഞാൻ അവളുടെ കോപ്പിലെ സംസാരം കേട്ട് അമ്പരന്നു .
"അഹ്..ഒകെ അറിയാം. അതോണ്ട് തന്നെയാ പറയുന്നേ. എന്നേക്കാൾ വലുത് ആണ് അവളെങ്കിൽ നീ ഇനി അവളോട് സംസാരിച്ചോ...എന്നെ വിളിക്കണ്ട.."
അത്രയും പറഞ്ഞു കക്ഷി ദേഷ്യത്തിൽ ഫോൺ കട്ടാക്കി .
"ശേ..ഇതെന്ത് കൂത്ത്..."
എന്ന ഭാവത്തിൽ ഞാനും അന്തം വിട്ടു . പക്ഷെ കക്ഷി ആ നിസാര സംഭവം ഊതിപ്പെരുപ്പിച്ച അടങ്ങൂ എന്ന് ലെവലിൽ ആയിരുന്നു . ആ പേരും പറഞ്ഞു മഞ്ജു എന്നോട് പിണങ്ങി . പിന്നെ ഞാൻ വിളിച്ചാൽ എടുക്കാതെ ആയി . എത്ര വട്ടം വിളിച്ചാലും കക്ഷി കട്ട് ആക്കും . അല്ലെങ്കിൽ സൈലന്റ് മോഡിൽ ഇട്ടു റിങ് തീർക്കും !
ഇതങ്ങനെ വിട്ടാൽ പറ്റില്ല എന്നോർത്ത് ഒടുക്കം ഞാൻ അഞ്ജുവിനെ വിളിച്ചു
💬 Comments
View all comments