Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]
ആളാകും "
മഞ്ജുസ് ചെറിയൊരു പുഞ്ചിരിയോടെ പറഞ്ഞു ഉമ്മറത്തിരുന്ന മൊബൈൽ തോണ്ടുന്ന എന്നെ നോക്കി .
----- ******---------*****--------*****---------*****------***-----
നല്ല ദിനങ്ങളൊക്കെ അങ്ങനെ ആ വീകെൻഡോടെ അവസാനിച്ചു എന്ന് വേണേൽ പറയാം . ചെറിയൊരു പൊട്ടിത്തെറിക്ക് മുൻപുള്ള ശാന്തതയായിരുന്നു ആ നാളുകൾ എന്ന് പറഞ്ഞാലും കുഴപ്പമില്ല . അവധി കഴിഞ്ഞു ഞാൻ സന്തോഷത്തോടെ തന്നെ കോയമ്പത്തൂരിലേക്ക് യാത്ര തിരിച്ചു . പിന്നീടുള്ള ദിവസങ്ങളും പതിവുപോലെ മഞ്ജുസിന്റെ ഫോൺ വിളിയും കൊഞ്ചലും കുഴലുമൊക്കെ ആയി മനോഹാരങ്ങളായി .
പക്ഷെ ഇടക്കൊരു ദിവസം ..അവളുടെ വാശിയും നാക്കും ഞങ്ങൾക്കിടയിൽ ചെറിയ അസ്വാരസ്യം ഉണ്ടാക്കി . എന്റെ ഭാഗത്തും ചെറിയൊരു തെറ്റുണ്ട് എന്നുള്ളത് വാസ്തവം ആണേൽ കൂടി മഞ്ജു എന്നെ അതിലേറെ വേദനിപ്പിച്ചു എന്നുള്ളതാണ് ശരി !
കഥയിലെ വില്ലത്തി റോസ്‌മേരി എന്നെ എന്റെ പ്രിയ കൂട്ടുകാരി റോസമ്മ ആണെന്ന് വേണേൽ പറയാം . വളരെ നാളുകൾക്കു ശേഷം അവളെന്നെ ഒന്ന് ഫോണിൽ വിളിച്ചു . എനിക്ക് പണ്ടൊരു പറയാതെ ബാക്കിവെച്ച പ്രണയം അവളോടുള്ളതുകൊണ്ട് തന്നെ ആ ഫോൺവിളി സ്വല്പം നീണ്ടു പോയി . അതിനിടയിൽ മഞ്ജു വിളിച്ചിരുന്നെങ്കിലും ഞാൻ റോസമ്മയുടെ കാൾ കട്ടാക്കാതെ സംസാരം തുടർന്നു.
ഒരു അരമണിക്കൂറോളം ആ സംസാരം നീണ്ടു എന്നുള്ളത് വാസ്തവം ആണ് [കൂടിയാൽ ഒരു മണിക്കൂർ ] . അതിന്റെ പേരും പറഞ്ഞാണ് മോശമല്ലാത്ത ഒരു വഴക്കുണ്ടായത് [കാര്യം നിസാരം പക്ഷെ പ്രശ്നം ഗുരുതരം ] .
റോസമ്മയുമായുള്ള സംസാരം കഴിഞ്ഞു ഞാൻ അവളെ തിരിച്ചു വിളിച്ചെങ്കിലും ഒരുമാതിരി ട്യൂണിൽ ആണ് അവളെന്നോട് സംസാരിച്ചത്
💬 Comments
View all comments