Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]
സ്നേഹപ്രകടനങ്ങളുമെല്ലാം അവൾക്കു ഒരു കൗതുകം സമ്മാനിക്കുന്നുണ്ടാവണം . ഞങ്ങൾ ഒരു റൌണ്ട് കറങ്ങി തിരിച്ചെത്തുമ്പോഴത് അവൾ തുറന്നു പറയുകയും ചെയ്തു .
കുഞ്ഞാന്റിയുടെ ഇളയ പുത്രനെ ഒക്കത്തു വെച്ചു വീണ മുറ്റത്തേക്കിറങ്ങി . പിന്നെ മഞ്ജുസിന്റെ കയ്യിൽ കൊച്ചിനെ കൊടുത്തു അവര് തമ്മിൽ നിൽക്കുന്ന സെൽഫിയും ഫോട്ടോസുമെല്ലാം എടുത്തു രസിച്ചു . ഞാനും ഇടക് കയറി നിന്നു സംഭവം കളറാക്കി.
ഒടുക്കം ഞാൻ ഉമ്മറത്തേക്ക് കയറിപോന്നതോടെ മഞ്ജുസും വീണയും കുട്ടിയെ കൊഞ്ചിച്ചു ഗേറ്റിനടുത്തേക്ക് നീങ്ങി .
"മഞ്ജു ചേച്ചിക്ക് കണ്ണേട്ടനെ എങ്ങനെയാ ഇഷ്ടായത് ?"
അവർ നടന്നു നീങ്ങുന്നതിനിടെ വീണ സംശയത്തോടെ തിരക്കി .
കൊച്ചിനെ കൊഞ്ചിച്ചുകൊണ്ട് നടന്നിരുന്ന മഞ്ജു അത് കേട്ടതും പയ്യെ ഒന്ന് ചിരിച്ചു .
"അങ്ങനെ ഒകെ ചോദിച്ചാ ഇപ്പൊ എന്താടി പറയാ ..ഇഷ്ടപ്പെട്ടു , അതന്നെ ! "
മഞ്ജു തീർത്തു പറഞ്ഞു ചിരിച്ചു .
"മ്മ്..എന്തായാലും നല്ല രസം ഉണ്ട് നിങ്ങളുടെ കെമിസ്ട്രി കാണാൻ . സത്യത്തിൽ എനിക്കൊക്കെ അസൂയ തോന്നണൂ . കണ്ണേട്ടൻ ഇത്ര റൊമാന്റിക് ആയിരുന്നേൽ ഞാൻ അവനെ ലൈൻ അടിച്ചേനെ .."
വീണ കള്ളച്ചിരിയോടെ പറഞ്ഞതും മഞ്ജുസ് ഒന്ന് പൊട്ടിച്ചിരിച്ചു .
"ഹ ഹ ..നീ ആളു കൊള്ളാല്ലൊടി ..."
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .
"സത്യായിട്ടും ചേച്ചി ..ഞാൻ നിങ്ങളുടെ പെരുമാറ്റവും സംസാരവുമൊക്കെ വന്നപ്പോൾ തൊട്ട് ശ്രദ്ധിക്കുന്നതാ. .."
വീണ അതിശയത്തോടെ പറഞ്ഞു ചിരിച്ചു . .
"മ്മ്...ഒക്കെ ഒരു ഭാഗ്യം ആണ് മോളെ . കവി ചിലപ്പോ എനിക്കായി ദൈവം പറഞ്ഞു വെച്ച
💬 Comments
View all comments