0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 25 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3.6K

അവളുടെ കയ്യിലിരുന്ന ബാഗ് കൈനീട്ടി വാങ്ങി അത് ടാങ്കിനു മുകളിൽ ഒതുക്കിവെച്ച് ബൈക്ക് സ്റ്റാർട്ട് ചെയ്തു .

"എന്ന ശരി അമ്മാ...പോയിട്ട് വരാം..."
ഞാൻ ആക്സിലറേറ്റർ ഒന്ന് റൈസ് ചെയ്തുകൊണ്ട് അമ്മയെയും അഞ്ജുവിനെയും നോക്കി പറഞ്ഞു . ഒപ്പം മഞ്ജുവും ഒന്ന് പിന്താങ്ങി ! അവരുടെ ഗ്രീൻ സിഗ്നൽ കിട്ടിയതോടെ ഞാൻ പയ്യെ വണ്ടി മുന്നോട്ടെടുത്തു . ഗേറ്റ് കടക്കും വരെ സ്വല്പം ഗ്യാപ് ഇട്ടിരുന്ന മഞ്ജുസ് അത് കഴിഞ്ഞതും അവളുടെ വലതു കൈ എന്റെ വയറിലോട്ടു നീട്ടി വട്ടംപിടിച്ചു എന്നിലേക്ക് ചേർന്നിരിക്കാൻ തുടങ്ങി . കാറ്റിൽ പാറുന്ന ഷോൾ ഒക്കെ മഞ്ജു പണിപ്പെട്ടു നേരെ പിടിച്ചുവച്ചു .

അവളുട കൈത്തലം എന്റെ വയറിൽ അമർന്നതും ഞാൻ ഒന്ന് ഇക്കിളിയെടുത്ത പോലെ പിടഞ്ഞു .

"എടി പയ്യെ പിടിക്കെടി ..എനിക്ക് ഇക്കിളി ആവും "
ഞാൻ അവളുട പിടുത്തം ഓർത്തു ചിരിയോടെ പറഞ്ഞു . ഹെൽമെറ്റിന്റെ ഗ്ലാസ് ഉയർത്തിവെച്ചതുകൊണ്ട് ഞാൻ പറയുന്നത് അവൾക്കു വ്യക്തമായി കേൾക്കാമായിരുന്നു .

"ഓ പിന്നെ .."
മഞ്ജുസ് എന്റെ വാദം തള്ളിക്കൊണ്ട് പുച്ഛം വാരിവിതറി . പിന്നെ എന്നെ രണ്ടു കൈകൊണ്ടും വരിഞ്ഞു മുറുക്കി .

"സ്....നീ ഇത് എവിടെയെങ്കിലും കൊണ്ട് മറിച്ചിടുന്ന വരെ ഉണ്ടാകും തെണ്ടി "
അവളുടെ പിടുത്തം ഓർത്തു ഞാൻ സ്വല്പം ദേഷ്യത്തോടെ പറഞ്ഞെങ്കിലും കക്ഷിക്ക് മനം മാറ്റം ഒന്നും ഇല്ല .കാറ്റിൽ അവളുടെ മുടിയിഴകൾ വല്ലാതെ പാറിപറക്കുന്നുണ്ട് . അതെന്റെ പുറത്തും പയ്യെ തട്ടി തലോടുന്നുണ്ട് ! സ്വല്പം നേരം അങ്ങനെ ഇരുന്ന ശേഷം മഞ്ജു

💬 Comments

View all comments