0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 27 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.6K

ഓക്കേ ആയെടോ റോസേ ..ഇങ്ങനെ പറയാൻ മാത്രം കുഴപ്പം ഒന്നുമില്ല. ഞാൻ വേണേൽ അവനു കൊടുക്കാം "
മഞ്ജുസ് കണ്ണിറുക്കികൊണ്ട് ഫോൺ എനിക്ക് നീട്ടി .

"ആഹ്..കൊടുക്ക് കൊടുക്ക്.."
മറുതലക്കൽ റോസമ്മയും തിരക്ക് കൂട്ടി .

"ഹലോ റോസമ്മോ..."
ഞാൻ ചിരിയോടെ അവളെ വിളിച്ചു .

"എന്നാടോ ? എന്നതാ ഉണ്ടായേ ? വെള്ളം അടിച്ചേച്ചു വണ്ടി എങ്ങാനും ഓടിച്ചോ താൻ ?"
റോസമ്മ അവളുടെ കോട്ടയം സ്റ്റൈലിൽ എന്നോട് തിരക്കി .

"ഏയ് ഇല്ല...ഇത് വേറെ വിഷയം ആണ് . ഞാൻ എന്റെ ടീച്ചറുമായിട്ട് വഴക്കിട്ട് വീട്ടീന്ന് ഒന്നിറങ്ങി പോയതാ . പോണ പോക്കില് വേറെ ഒരു ടീം കൊണ്ട് ചാർത്തി ..."
സംഭവിച്ചു കഴിഞ്ഞ കാര്യം ഞാനൊരു തമാശ പോലെ പറഞ്ഞു .

"അയ്യേ ..അതെന്നാ വഴക്ക് ? ഇറങ്ങി പോവാൻ മാത്രം നിങ്ങള് തമ്മിലെന്താ പ്രോബ്ലം ?"
റോസമ്മ എന്നെ കളിയാക്കുന്ന പോലെ ചോദിച്ചു .

"അതൊക്കെ ഉണ്ട് . തന്നെ നേരിൽ കാണുമ്പോ പറഞ്ഞു തരാം "
ഞാൻ മഞ്ജുസിനെ നോക്കി ചിരിയോടെ പറഞ്ഞു .

"ഓഹ് അങ്ങനെ ആണേൽ ഞാൻ നാളെയോ മറ്റന്നാളോ നിന്റെ വീട്ടിലോട്ടു വരാം . ഇപ്പൊ സ്വന്തമായിട്ട് ഡ്രൈവിംഗ് ഒകെ തുടങ്ങിയോണ്ട് കുഴപ്പമില്ല "
റോസമ്മ സ്വല്പം ആവേശത്തോടെ പറഞ്ഞു .

"ആണോ..എന്ന വാ ..തന്നെ കണ്ടിട്ടും കൊറേ ആയി..."
ഞാനും സ്വല്പം ആവേശത്തിൽ പറഞ്ഞു . മഞ്ജുസ് അതെല്ലാം നോക്കി കുശുമ്പിപാറു ആയി ഇരിക്കുന്നുണ്ട് ! അവൾക്ക് ഞാൻ വേറെ പെണ്ണുങ്ങളോട് കൊഞ്ചുന്നത് ഒട്ടും

💬 Comments

View all comments