0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 27 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.6K

പറഞ്ഞു കസേരയിലേക്ക് ചാരികിടന്നു . മായേച്ചി അത് കേട്ട് പയ്യെ പുഞ്ചിരിച്ചു .

"അയ്യടാ ..അവന്റെ ഒരു കുഞ്ചൂസ്..."
മായേച്ചി എന്റെ ഭാവം നോക്കി ചിരിച്ചു .

"എന്തേയ് ? അവൾക്കെന്താടി ഒരു കുഴപ്പം ? "
ഞാൻ സംശയത്തോടെ മായേച്ചിയെ നോക്കി .

"ഏയ് ഒരു കുഴപ്പവും ഇല്ല .ഇച്ചിരി വട്ടു ഉണ്ടെങ്കിലേ ഉള്ളു "
മായേച്ചി കുലുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു .

"ഒന്ന് പോടീ..ആ വട്ടൊക്കെ ഞാൻ സഹിച്ചു ."
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

"വേറെ ഇപ്പൊ നിവർത്തി ഒന്നുമില്ലല്ലോ , സഹിച്ചോ ! "
മായേച്ചിയും തീർത്തു പറഞ്ഞു .

അങ്ങനെ വീണ്ടും ഞങ്ങളുടെ സംസാരം നീണ്ടു . മായേച്ചി കമ്പനിക്ക് ഉള്ളതുകൊണ്ട് ശ്യാം അന്ന് നേരത്തെ സ്കൂട്ട് ആയി . അവനു ഒന്ന് രണ്ടു സ്ഥലത്തൊക്കെ പോണമെന്നു പറഞ്ഞപ്പോൾ പിന്നെ ഞാനും പിടിച്ചുവെച്ചില്ല. എന്നെ റൂമിൽ കൊണ്ടിരുത്തിയ ശേഷമാണ് അവൻ മടങ്ങിയത് .പിന്നെ റൂമിൽ മായേച്ചിക്കൊപ്പം ഇരുന്നു ഓരോന്ന് സംസാരിച്ചിരുന്നു . ഇടക്ക് ഞാൻ വിവേകേട്ടന്റെ കാര്യം ഓര്മിപ്പിച്ചപ്പോൾ അവളെന്നെ തലയിണ എടുത്തു ഒരടിയങ്ങു തന്നു .

"കണ്ണാ ..ഞാൻ വല്ലോം പറയുവെ..."
മായേച്ചി സ്വല്പം ദേഷ്യത്തോടെയും നിസ്സഹായതയോടെയും പറഞ്ഞെന്നെ നോക്കി .

"പറഞ്ഞോ...നീയല്ലേ സാരല്യ .."
ഞാൻ ചിരിയോടെ കൈകെട്ടി ഇരുന്നു .

"ഞാൻ പോവാ..."
എന്റെ മറുപടി കേട്ടതും മായേച്ചി മുഖം വീർപ്പിച്ചുകൊണ്ട് പിണങ്ങി എഴുന്നേറ്റു .

"എടി നീ ശരിക്കും പോവാ ?"
അവളുടെ പോക്ക് കണ്ടു ഞാൻ സംശയത്തോടെ ചോദിച്ചു .

"ആഹ്...നീ ആള്

💬 Comments

View all comments