0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 28 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.1K

കാരണം ! ശെടാ എന്നാലും ആ വിവേകേട്ടനു ഈ പൊട്ടബുദ്ധി എങ്ങനെ തോന്നിയോ എന്തോ..!"
എല്ലാം കേട്ട് ഉമ്മറ വാതില്ക്കല് നിന്ന അഞ്ജുവും മായേച്ചിക്കിട്ടൊന്നു താങ്ങി .

"പോടീ .."
അതുകേട്ടു മായേച്ചി അവളെയും ചീത്ത പറഞ്ഞു . പിന്നെ എഴുനേറ്റ് മഞ്ജുസിനടുത്തേക്ക് ചെന്ന് അവളെയും കൂട്ടി എന്റെ റൂമിലെത്തി .

"ആഹ്...ഇയാള് വന്നോ ? വാ വാ .ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല "
മായേച്ചിയുടെ റൂമിലേക്കുള്ള വരവ് കണ്ടതും ഞാൻ കളിയാക്കികൊണ്ട് പറഞ്ഞു .

അതോടെ അവൾക്കും കലിയിളകി . നേരെ എന്റെ നേരെ വന്നു എന്റെ തലക്കിട്ടൊന്നു പയ്യെ കിഴുക്കി .എന്ന് അധികം വേദനിപ്പിക്കാതെയുള്ള പ്രയോഗം ആണ് !

"തെണ്ടി ...ഞാൻ നിന്നോട് അപ്പഴേ പറഞ്ഞതല്ലേ ഇതൊന്നും വേണ്ടെന്നു .."
മായേച്ചി പറഞ്ഞുകൊണ്ട് കയ്യിൽ പിച്ചി .

"എടി എടി..അത് വയ്യാണ്ടിരിക്കാടി ..നീ അതിനെ കൊല്ലല്ലേ "
മായേച്ചിയുടെ ദേഷ്യം കണ്ടു മഞ്ജുസ് ചിരിയോടെ പറഞ്ഞു .

"ഇവന് ഇപ്പൊ ഒരു കുഴപ്പവും ഇല്ല ! നല്ല തല്ലു കിട്ടാത്ത കേടു മാത്രേ ഉള്ളൂ "
അംയേച്ചി കടുപ്പിച്ചൊന്നു പറഞ്ഞു എന്നെ നോക്കി കണ്ണുരുട്ടി .

ഞാനെല്ലാം നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു .

"ഉവ്വ ഉവ്വ .ഇത്ര ചാടിക്കടിക്കാൻ മാത്രം ഇവിടിപ്പോ എന്താ ഉണ്ടായത് മായെ ? വിവേകിന് നിന്നെ ഇഷ്ടമാണെന്നല്ലേ പറഞ്ഞുള്ളു ? അതിനു നീയെന്തിനാ ഞങ്ങളോട് ചൂടാവാണെ ? നിനക്കു താൽപര്യമില്ലെങ്കിൽ ഇതേ രീതിയിൽ അവനോടും പറ .."
മഞ്ജുസ് സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു ബെഡിലേക്കിരുന്നു മായേച്ചിയേം പിടിച്ചിരുത്തി

💬 Comments

View all comments