0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 28 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.1K

കൊടുത്തത് .

"മഞ്ജു , നീ കൂടുതൽ സംസാരിക്കേണ്ട , ഫോൺ ആ തെണ്ടിക്ക് കൊടുക്ക് . മനുഷ്യനെ മെനക്കെടുത്താൻ ഓരോന്ന് ചെയ്ത വെച്ചിട്ട് .."
മായേച്ചി സ്വല്പം ഉറക്കെ തന്നെ ഫോണിലൂടെ പറഞ്ഞു .

അതോടെ മഞ്ജുസ് എന്നെയൊന്നു തറപ്പിച്ചു നോക്കി .

"നീ എന്താടാ കാണിച്ചേ ?"
മഞ്ജുസ് എന്നെ നോക്കി .

"അത് ശരി..അപ്പൊ ആ നാറി അവിടെ തന്നെ ഉണ്ട് അല്ലെ .."
മഞ്ജുസ് എന്നോട് സംസാരിക്കുന്നത് മറുതലക്കൽ നിന്നും കേട്ട മായേച്ചി സ്വയം പറഞ്ഞു .

"ഉണ്ട് ഉണ്ട് ...നീ പറയെടി ചേച്ചി..."
അവളുടെ സംസാരം കേട്ട് ഞാൻ നല്ല ഇന്ട്രോയിൽ പറഞ്ഞു .

"പറയാനൊന്നും ഇല്ല ...ഞാൻ അങ്ങോട്ട് വരുന്നുണ്ട് . ശരിയാക്കി തരാടാ പന്നി "
മായേച്ചി തീർത്തു പറഞ്ഞു .

"ഹി ഹി...നീ ഇങ്ങനെ തുള്ളല്ലേ മായേച്ചി. മാറ്റർ എന്താണെന്നു പറ .."
എല്ലാം മനസ്സിലായിട്ടും ഞാൻ ഒന്നുമറിയാത്ത മട്ടിൽ ചോദിച്ചു .

മഞ്ജുസും എന്നെ അന്തം വിട്ടു നോക്കുന്നുണ്ട് . കഥയറിയാതെ അവൾ ആട്ടം കാണുകയാണല്ലോ .

"എന്താ ..എന്താ കാര്യം " എന്നൊക്കെ കക്ഷി എന്നോട് പയ്യെ സ്വകാര്യം പോലെ ചോദിക്കുന്നുമുണ്ട്.

"നിനക്കൊന്നും അറിയില്ല അല്ലേടാ ? നീ ആരോട് ചോദിച്ചിട്ടാടാ എന്റെ നമ്പർ ആ തെണ്ടിക്ക് കൊടുത്തത് ?"
മായേച്ചി പല്ലിറുമ്മിക്കൊണ്ട് ഫോണിലൂടെ അലറി .

"നീ എന്തൊക്കെയാടി ഈ പറയുന്നേ ? ഏത് നമ്പർ ? ഏത് തെണ്ടി ?"
മായേച്ചിയുടെ കലിപ്പ് മോഡ് കണ്ടു ദേഷ്യം വന്ന മഞ്ജുസും

💬 Comments

View all comments