0%
Chapter 1

രതിശലഭങ്ങൾ മഞ്ജുസും കവിനും 28 [Sagar Kottapuram]

Author : Sagar Kottapuram | Read All Parts | 👁 119 |

"പക്ഷെ ഞങ്ങൾക്ക് നിന്നെ ഇഷ്ടാ ..നീ ഇങ്ങനെ എടുക്കാ ചരക്കായി നിൽക്കുന്നത് ഞങ്ങൾക്കും സഹിക്കില്ല " ഞാൻ തീർത്തു പറഞ്ഞതും മായേച്ചി ഒന്ന് കുഴങ്ങി . "കണ്ണാ ..പ്ലീസ് ..മായേച്ചി വേണേൽ നിന്റെ കാലുപിടിക്കാം . അവനോടു എന്നെ വിളിക്കല്ലേ എന്ന് പറ " മായേച്ചി ചിണുങ്ങിക്കൊണ്ട് എന്നെ നോക്കി . "ഹി ഹി..ഇത് നല്ല കൂത്ത്..എടി നിനക്ക് തന്നെ അങ്ങ് പറഞ്ഞൂടെ ? അവനു നീ തന്നെ വേണം എന്ന് നിർബന്ധം ഒന്നുമില്ല . പിന്നെ എന്തോ ഒരിത് നിന്നോട് തോന്നിയെന്റെ പേരിലാണ് വിളിച്ചത്.." ഞാൻ സ്വല്പം കാര്യത്തിൽ തന്നെ പറഞ്ഞു . "അതെ ..മായെ വിവേക് അത്ര മോശം ഒന്നുമല്ല. കാണാനും സ്മാർട്ട് ആണ് . പിന്നെ എന്താ നിന്റെ പ്രെശ്നം ? എടി ഒന്നുമല്ലെങ്കിലും ഞങ്ങളുടെ കുടുംബത്തിലുള്ള പയ്യൻ അല്ലെ ? നീയും ഞങ്ങളുടെ ഫാമിലിയിൽ വരുന്നത് ഞങ്ങൾക്കൊക്കെ സന്തോഷമുള്ള കാര്യമല്ലേ !" മഞ്ജുസും ആ പ്രൊപോസൽ ശരിവെച്ചു . "എനിക്ക് വയ്യ ഇനി കല്യാണം കഴിക്കാൻ..." മായേച്ചി ഒടുക്കം സഹികെട്ടു ചിണുങ്ങി . "അതെന്താ കല്യാണം നിന്നെ പിടിച്ചു കടിച്ചാ? ഇത് ചുമ്മാ ഇവളുടെ അടവാണ് മഞ്ജുസേ . ശരിക്കും ഇവൾക്ക് വിവേകേട്ടനെ ഇഷ്ട്ടമാണ് .." ഞാൻ മഞ്ജുസിനെ നോക്കി കണ്ണിറുക്കി പയ്യെ തട്ടിവിട്ടു . അതിനു മായേച്ചിയിൽ നിന്ന് റിപ്ലൈ ഒന്നും കിട്ടിയില്ല. "ആണോടി?" മഞ്ജുസ് കള്ളച്ചിരിയോടെ ഒന്നും മിണ്ടാതിരിക്കുന്ന മായേച്ചിയെ പിടിച്ചു കുലുക്കികൊണ്ട് ചോദിച്ചു . "ഉണ്ട ആണ് .." മായേച്ചി പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു . "ഓ...അത്ര ഇതാണേൽ ഞാൻ വിവേകേട്ടനെ വിളിച്ചു പറഞ്ഞേക്കാം വേറെ പെണ്ണ് നോക്കാൻ . ഇവളെ കെട്ടാൻ ഇനി ഹൃതിക് റോഷൻ വരും.." ഞാൻ മായേച്ചിയെ കളിയാക്കികൊണ്ട് പയ്യെ പറഞ്ഞു . "ആഹ്..അത് തന്നെയാ നല്ലത്. എന്നെ ഇനി ആരും വിളിക്കണ്ട " മായേച്ചി തീർത്തു പറഞ്ഞു . "എടി നീ ഒന്നുടെ ആലോചിക്കേടി മായെ .." അവളുടെ പിടിവാശി കണ്ടു മഞ്ജുസ് ഒന്നുടെ ശ്രമിച്ചു നോക്കി . "ആലോചിക്കാൻ ഒന്നും ഇല്ല. എനിക്ക് കല്യാണവും കളവാണവും ഒന്നും വേണ്ട " മായേച്ചി തീർത്തു പറഞ്ഞു . അതോടെ ഞാനും മഞ്ജുസും നിരാശരായി . എന്നാലും ഈ ഉദ്യമം വിടാൻ ഞാൻ തീരുമാനിച്ചിട്ടില്ല ! തലക്കളത്തിനു അതിന്മേലൊരു ടോക്ക് വേണ്ടെന്നു തീരുമാനിച്ചു ഞങ്ങൾ പിരിഞ്ഞു . അതോടെ മായേച്ചി നോർമൽ ആയി .

💬 Comments

View all comments