Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 29 [Sagar Kottapuram] [CLIMAX]
വേണ്ടി വിവേക് കാത്തിരുന്നു . അതിനു ശേഷം മഞ്ജുസുമായി കുശലമൊക്കെ പറഞ്ഞു നേരെ മായേച്ചിയെ കാണാനായി പോയി .
അവിടെ വെച്ചാണ് അവരുടെ കാര്യത്തിലൊരു തീരുമാനം ആയതു ! വിവേകേട്ടൻ കയറി ചെല്ലുമ്പോൾ മായേച്ചി കോളേജ് വിട്ടു വന്ന അതെ കോലത്തിൽ ഉമ്മറത്തിരുന്നു മൊബൈലും നോക്കി ഇരിപ്പാണ് . ഹേമാന്റി അവൾക്കുള്ള ചായയും പലഹാരവും തയ്യാറാക്കുന്ന തിരക്കിലും ആണ് ! വയസ് പത്തിരുപത്തെട്ട്‍ ആയെങ്കിലും സ്വന്തമായിട്ട് ചായ ഇട്ടു കുടിക്കുന്ന ശീലമൊന്നും ആ തെണ്ടിക്കില്ല!
ഒരു ഇളം നീലയിൽ വെള്ള റോസാപ്പൂക്കൾ ഉള്ള സാരിയും ഇളം നീല ബ്ലൗസും ആയിരുന്നു അവളുടെ വേഷം . മുടിയൊക്കെ അഴിച്ചു പരത്തിയിട്ടു വീട്ടിലെ സ്വാതന്ത്ര്യവും ആസ്വദിച്ചു തിണ്ണയിലേക്ക് കാലും നീട്ടി അവളിരിക്കുമ്പോഴാണ് വിവേകിന്റെ എൻട്രി !
ഗേറ്റിനു മുൻപിലെത്തി ഹോൺ മുഴക്കികൊണ്ടാണ് വിവേക് മായേച്ചിയുടെ വീട്ടു മുറ്റത്തേക്ക് കയറിയത് . ഹോൺ മുഴങ്ങിയ ശബ്ദം കേട്ടഹും മായേച്ചി ഒന്ന് മുഖം ഉയർത്തി നോക്കി . വിവേക് ആണ് ബൈക്കിലെന്നു മനസ്സിലായതും അവൾ സ്വിച്ച് ഇട്ട പോലെ കസേരയിൽ നിന്നും വാ പൊളിച്ചു കൊണ്ട് എഴുനേറ്റു !
പിന്നെ സ്വല്പം ജാള്യതയോടെ അഴിച്ചിട്ട മുടിയൊക്കെ ധൃതിയിൽ വാരികെട്ടി .
"ഡോ..തന്നോടാരാ ഇങ്ങോട്ടു വരാൻ പറഞ്ഞെ ?'
മായേച്ചി മുറ്റത്തേക്കിറങ്ങികൊണ്ട് സ്വല്പം ദേഷ്യത്തോടെ ചോദിച്ചു . പിന്നെ അകത്തേക്ക് നോക്കി ഹേമാന്റി എങ്ങാനും സംഭവം അറിഞ്ഞോ എന്ന പേടിയിൽ എത്തിനോക്കി .
"ഹാഹ് ..ഇയാള് പേടിക്കാതെടോ , ഞാൻ ഇപ്പൊ പൊക്കോളാം "
അവളുടെ പരിഭ്രമം കണ്ടു വിവേകേട്ടൻ ചിരിയോടെ പറഞ്ഞു .
💬 Comments
View all comments