Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 29 [Sagar Kottapuram] [CLIMAX]
.
"എടി മായേച്ചി..."
സ്വല്പം ഉറക്കെ വിളിച്ചു കൊണ്ട് ഞാൻ അവളുടെ റൂമിലേക്ക് നീങ്ങിയതും അവിടെ ഉണ്ടായിരുന്ന സ്ത്രീ ജനങ്ങളൊക്കെ ഒന്ന് തിരിഞ്ഞു നോക്കി . മായേച്ചിയുടെ ചില കൂട്ടുകാരികളും കോളേജിലെ ടീച്ചേഴ്‌സുമൊക്കെ ആ കൂട്ടത്തിൽ ഉണ്ട് !
എന്നെയും മഞ്ജുസിനെയും കണ്ടതും അവരിൽ ചിലർ പുഞ്ചിരിച്ചു . സുജ മിസ് , സരിത മിസ് തുടങ്ങിയ എന്റെ പഴയ ടീച്ചേർസ് ഒകെ ആ കൂട്ടത്തിൽ ഉള്ളതുകൊണ്ട് ചെറിയൊരു ജാള്യത എനിക്ക് തോന്നാതിരുന്നില്ല.
"ഭാര്യേം ഭർത്താവും എന്താ വൈകിയത് ?"
സരിത മിസ് ഞങ്ങളെ അടിമുടി നോക്കി ചിരിയോടെ തിരക്കി .
"എന്റെ മിസ്സിന്റെ ഒരുക്കം കഴിയണ്ടേ അതിനു .."
ഞാൻ നാണക്കേടൊന്നും വിചാരിക്കാതെ പയ്യെ തട്ടിവിട്ടതും ആ റൂമിൽ കൂട്ടച്ചിരി ഉയർന്നു .
പോരെ പൂരം !
"തെണ്ടീ...."
ഞാൻ അത് പറഞ്ഞതും മഞ്ജുസിനെ വക ഒരു പല്ലിറുമ്മിയുള്ള വിളിയും കനപ്പെട്ട നുള്ളാലും എന്റെ കയ്യിൽ വീണു ! സാരിക്കിടയിലൂടെ ആയതുകൊണ്ട് അവരാരും കാണുകയുമില്ല ! മുഖത്ത് ചിരി വരുത്തിക്കൊണ്ട് തന്നെ മഞ്ജു എന്റെ കയ്യിൽ നുള്ളി ചുവപ്പിച്ചു .
"അആഹ്...നിനക്ക് ഞാൻ തരാട്ടാ ..."
ഞാൻ പയ്യെ ആ വേദന സഹിച്ചു അവളുടെ ചെവിയിൽ പറഞ്ഞു .
"എടി ഫാഷൻ പരേഡേ നീ വീട്ടിലും ഇങ്ങനെ തന്നെ ആണോ ?"
സുജ മിസ് ചെറിയൊരു ചിരിയോടെ മഞ്ജുസിനെ നോക്കി .
"ഒന്ന് പോടോ ..അവൻ ചുമ്മാ പറയുവാ . "
മഞ്ജുസ് അതെല്ലാം പച്ചക്കള്ളം എന്ന ഭാവത്തിൽ പറഞ്ഞൊപ്പിച്ചു .
അവിടെ മൊത്തം പെണ്ണുങ്ങൾ
💬 Comments
View all comments