Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 29 [Sagar Kottapuram] [CLIMAX]
യൂ ..താങ്ക് യൂ .."
മഞ്ജുസും അതിനു ചിരിയോടെ മറുപടി പറഞ്ഞു അവനു ഷേക് ഹാൻഡ് നൽകി .
അപ്പോഴേക്കും ഉമ്മറത്ത് നിന്ന ഹേമാന്റിയും എന്റെ അമ്മച്ചിയും കൂടി ഞങ്ങളെ അങ്ങോട്ടേക്ക് വിളിപ്പിച്ചു .വിവേകേട്ടനും ടീമും അവിടന്ന് ഇറങ്ങിയോ എന്നറിയാൻ വേണ്ടിയാണ് ആ വിളി . അതോടെ ഞാനും ശ്യാമും മഞ്ജുസും കൂടി വീടിനകത്തേക്ക് നീങ്ങി . പന്തലിനുള്ളിലേക്ക് കയറിയതും അറിയുന്നവരുടെ ബഹളം ആയി . നമ്മുടെ പഴയ ബീനേച്ചിയും ബാലേട്ടനുമൊക്കെ അവിടെ ഇരിപ്പുണ്ട് . അവരെയൊക്കെ ഒന്ന് ചിരിച്ചു കാണിച്ചു ഞാൻ വീടിനകത്തേക്ക് കയറി. ബീനേച്ചിയെ കുറിച്ച് ഞാൻ അധികം പറയാത്തത് മറ്റൊന്നും കൊണ്ടല്ല . ഒരു തരത്തിലും അതിനു ശേഷം ഞങ്ങൾ തമ്മിൽ പഴയ കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ല എന്നതുകൊണ്ട് തന്നെയാണ് ! ഞാൻ വിവാഹിതനായി കഴിഞ്ഞതിൽ പിന്നെ ബീനേച്ചി പഴയതൊക്കെ മറന്ന മട്ടാണ്!
"എടാ അവര് ഇറങ്ങിയോ ?"
മാതാശ്രീ ഗൗരവത്തിൽ എന്നെ നോക്കി .
"ആഹ്..കൃഷ്ണൻ മാമ ഇപ്പൊ വിളിച്ചിരുന്നു . അവര് ഇറങ്ങാൻ നിൽക്കുവാണെന്ന് പറഞ്ഞു "
ഞാൻ അമ്മയോടും ഹേമാന്റിയോടും കൂടി പറഞ്ഞു .
"അഞ്ജു എവിടെ അമ്മെ ?"
എന്റെ പുറകെ കേറിയ മഞ്ജുസ് അമ്മയോടായി തിരക്കി .
"അവള് ..മായയെ ഒരുക്കുന്ന തിരക്കിൽ ആണ് . അവളുടെ ഏതോ ഫ്രണ്ടിന്റെ ചേച്ചി ഒരു ബ്യൂട്ടീഷനൊക്കെ വന്നു മായയെ ഓരോ കോലം കെട്ടിക്കുന്നുണ്ട് "
ഇത്തവണ ഹേമാന്റി ആണ് മറുപടി പറഞ്ഞത് .
"ആഹാ...എന്ന ഒന്ന് കാണാമല്ലോ "
ഞാൻ ചിരിയോടെ പറഞ്ഞു മഞ്ജുസിനെയും കൂട്ടി അകത്തേക്ക് നടന്നു
💬 Comments
View all comments