0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 29 [Sagar Kottapuram] [CLIMAX]

Author : Sagar Kottapuram Read All Parts 2.8K

ഇടാനുള്ള പേര് ഞാനും കണ്ടുവെച്ചിട്ടുണ്ട് .

ഞാൻ നേരെ ഫോൺ എടുത്തു അവളെ വിളിച്ചു . ഇപ്പൊ ഇടക്കിടെ ഓരോ ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നതുകൊണ്ട് കക്ഷി കോളേജിൽ നിന്നു ലോങ്ങ് ലീവ് എടുത്തു സ്വന്തം വീട്ടിൽ തന്നെയാണ് ! അവളുടെ അമ്മയും മുത്തശ്ശിയുമൊക്കെ തലയിലും താഴത്തും വെക്കാതെയാണ് ഇപ്പൊ ഒന്നിനാത്രം പോന്നവളെ കൊണ്ട് നടക്കുന്നത് .

ഇഷ്ട ഭക്ഷണവും പലഹാരവും ഒക്കെ തിന്നിട്ട് പെണ്ണ് ചക്കപോത്ത്‌ പോലെ ആയി ! മഞ്ജുസിന്റെ മുത്തശ്ശിയുടെ വക സ്പെഷ്യൽ ലേഹ്യവും രസായനവുമൊക്കെ കക്ഷി തട്ടുന്നുണ്ട് !

എന്തായാലും അധികം വൈകാതെ കക്ഷി ഫോൺ എടുത്തു .

"പറയെടാ കവി...."
കാൾ കണക്ട് ആയ ഉടനെ മഞ്ജു പറഞ്ഞു .

"എവിടെയാ മോളെ നീ ? കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ ?"
ഞാൻ ചെറിയൊരു പേടിയോടെ ചോദിച്ചു .

"ഏയ് ഇല്ലെടാ . ഞാൻ ഇവിടെ ഹാപ്പി ആണ് . ആകെ വിഷമം എന്റെ കുട്ടന്മാരുടെ അച്ഛനെ കാണാൻ പറ്റുന്നില്ലല്ലോ ന്നാ ..."
മഞ്ജുസ് കുലുങ്ങി ചിരിച്ചുകൊണ്ട് മറുപടി നൽകി .

"അയ്യടി ...അതിനു അത് കുട്ടന്മാരൊന്നുമല്ല . എന്റെ കുറുമ്പത്തികളാ . അവരിപ്പോ നിന്നെ പോലെ കരാട്ടെ പ്രാക്ടീസ് ചെയ്യാറുണ്ടോ ?"
അകത്തുള്ളവരുടെ ചവിട്ടും തൊഴിയുമൊക്കെ ഓർത്തു ഞാൻ ചിരിയോടെ തിരക്കി .

"പോടാ..ഇത് കുട്ടന്മാര് തന്നെയാ . പിന്നെ ഇടക്കു ചവിട്ടും കുത്തും ഒകെ ഉണ്ട് "
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് പറഞ്ഞു .

"മ്മ്...ശരി ശരി...പിന്നെ എന്തേലുമുണ്ടെൽ എന്നെ വിളിക്കണേ !"
ഞാൻ ഒരു കരുതലോടെ പറഞ്ഞു .

💬 Comments

View all comments