0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 29 [Sagar Kottapuram] [CLIMAX]

Author : Sagar Kottapuram Read All Parts 1252

ഉമ്മറത്തിരുന്നു മൊബൈലും നോക്കി ഇരിപ്പാണ് . ഹേമാന്റി അവൾക്കുള്ള ചായയും പലഹാരവും തയ്യാറാക്കുന്ന തിരക്കിലും ആണ് ! വയസ് പത്തിരുപത്തെട്ട്‍ ആയെങ്കിലും സ്വന്തമായിട്ട് ചായ ഇട്ടു കുടിക്കുന്ന ശീലമൊന്നും ആ തെണ്ടിക്കില്ല!

ഒരു ഇളം നീലയിൽ വെള്ള റോസാപ്പൂക്കൾ ഉള്ള സാരിയും ഇളം നീല ബ്ലൗസും ആയിരുന്നു അവളുടെ വേഷം . മുടിയൊക്കെ അഴിച്ചു പരത്തിയിട്ടു വീട്ടിലെ സ്വാതന്ത്ര്യവും ആസ്വദിച്ചു തിണ്ണയിലേക്ക് കാലും നീട്ടി അവളിരിക്കുമ്പോഴാണ് വിവേകിന്റെ എൻട്രി !

ഗേറ്റിനു മുൻപിലെത്തി ഹോൺ മുഴക്കികൊണ്ടാണ് വിവേക് മായേച്ചിയുടെ വീട്ടു മുറ്റത്തേക്ക് കയറിയത് . ഹോൺ മുഴങ്ങിയ ശബ്ദം കേട്ടഹും മായേച്ചി ഒന്ന് മുഖം ഉയർത്തി നോക്കി . വിവേക് ആണ് ബൈക്കിലെന്നു മനസ്സിലായതും അവൾ സ്വിച്ച് ഇട്ട പോലെ കസേരയിൽ നിന്നും വാ പൊളിച്ചു കൊണ്ട് എഴുനേറ്റു !

പിന്നെ സ്വല്പം ജാള്യതയോടെ അഴിച്ചിട്ട മുടിയൊക്കെ ധൃതിയിൽ വാരികെട്ടി .

"ഡോ..തന്നോടാരാ ഇങ്ങോട്ടു വരാൻ പറഞ്ഞെ ?'
മായേച്ചി മുറ്റത്തേക്കിറങ്ങികൊണ്ട് സ്വല്പം ദേഷ്യത്തോടെ ചോദിച്ചു . പിന്നെ അകത്തേക്ക് നോക്കി ഹേമാന്റി എങ്ങാനും സംഭവം അറിഞ്ഞോ എന്ന പേടിയിൽ എത്തിനോക്കി .

"ഹാഹ് ..ഇയാള് പേടിക്കാതെടോ , ഞാൻ ഇപ്പൊ പൊക്കോളാം "
അവളുടെ പരിഭ്രമം കണ്ടു വിവേകേട്ടൻ ചിരിയോടെ പറഞ്ഞു .

"എന്ന പൊക്കോ...നിന്ന് നേരം കളയണ്ട.."
മായേച്ചി അവനെ അടിമുടി ഒന്ന് നോക്കികൊണ്ട് പറഞ്ഞു .പക്ഷെ വിവേകേട്ടൻ വിടാനൊരുക്കമായിരുന്നില്ല .

"ആള് നല്ല ലൂക്ക് ആയിട്ടുണ്ടല്ലോ .."
അവളുടെ ദേഷ്യം ഒന്നും കാര്യമാക്കാതെ വിവേകേട്ടൻ മായേച്ചിയെ ഒന്നളന്നെടുത്തു!

അപ്പോഴാണ് സാരീ സ്വല്പം സ്ഥാനം മാറി വയറൊക്കെ എക്സ്പോസ്ഡ് ആയി കിടക്കുന്നത് മായേച്ചി കാണുന്നത് .വിവേകേട്ടന്റെ നോട്ടം അങ്ങോട്ട് പാളിയതും മായേച്ചി ദേഷ്യത്തോടെ സാരി ഒന്ന് വലിച്ചിട്ടു .

"നേരെ നോക്കെടോ .."
വിവേകിന്റെ നോട്ടം കണ്ടു മായേച്ചി ആരോടെന്നില്ലാതെ പറഞ്ഞു . വിവേകേട്ടൻ അത് കേട്ട് പയ്യെ ഒന്ന് പുഞ്ചിരിച്ചു .

"മായെക്കെന്നെ ഇഷ്ടമല്ലേ ?"
അധികം മുഖവുരക്കൊന്നും നിൽക്കാതെ ശാന്തനായി പതിഞ്ഞ സ്വരത്തിൽ വിവേകേട്ടൻ ചോദിച്ചു .

"വിവേക് പ്ലീസ്..ഞാൻ പറഞ്ഞില്ലേ..നിങ്ങളൊന്നു പോയി

💬 Comments

View all comments