0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 3 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.9K

"കവി..ഡിസ്റ്റർബ് ചെയ്യല്ലേ കേട്ടോ..." ഞാൻ അടുത്തേക്ക് വരുന്നത് കണ്ട അവൾ എന്നെ നോക്കാതെ തന്നെ പറഞ്ഞു.

"ഞാൻ അപ്പോഴേക്കും നിനക്കു ഡിസ്റ്റർബൻസ് ആയോ ?" ഞാൻ ചിരിയോടെ അവളുടെ അടുത്തേക്കായി കമിഴ്ന്നു കിടന്നു രണ്ടു കൈകൊണ്ടും താടിക്കു താങ്ങുകൊടുത്തു കിടന്നു ചോദിച്ചു..

"അങ്ങനെ അല്ല ..ഞാനീ ചെയ്യുന്നെന്റെ ഇടയിൽ കേറല്ലേ എന്ന പറഞ്ഞത്..ഹോ..." ഞാൻ പറഞ്ഞത് ഇഷ്ടപെടാത്ത പോലെ മഞ്ജു എന്നെ തുറിച്ചു നോക്കി.

അവളെന്നെ അവോയ്ഡ് ചെയ്യുവാണെന്നു ഞാൻ എപ്പോഴേലും പറഞ്ഞാൽ മഞ്ജുസിനു നല്ല ദേഷ്യം വരും .

"പിന്നെ ..എന്റെ കാര്യത്തില് തീരുമാനം പറ...ഒന്നുകിൽ ഇയാള് ജോലി നിർത്തിക്കോ ..അല്ലെങ്കി ഞാൻ നിർത്തും " ഞാൻ കട്ടായം പറഞ്ഞു അവളെ നോക്കിയപ്പോൾ ഹെയർ ഡ്രയർ എന്റെ മുഖത്തേക്ക് നീക്കി അതിലെ കാറ്റു അവളെന്റെ മുഖത്തേക്ക് പറത്തി..

"അയ്യടാ ...കൊല്ലും ഞാൻ .." മഞ്ജുസ് ദേഷ്യപ്പെട്ടു പറഞ്ഞു എന്റെ മുഖത്തേക്ക് ആ സാധനം നീക്കിയതും ഞാൻ മുഖം പിൻവലിച്ചു ഒരു സൈഡിലേക്ക് ഉരുണ്ടു ..

"ഛീ .." ഞാൻ മുഖം ചുളിച്ചു അവളെ നോക്കി..

"ഒരു ഛീ ഉം ഇല്ല ..നീയും ജോലിക്ക് പോകും.ഞാനും പോകും..." മഞ്ജുസ് കട്ടായം പറഞ്ഞു ഹെയർ ഡ്രയർ തിരികെ ചെറിയ ടീപോയിക്ക മീതെ വെച്ചു. പിന്നെ എന്റെ നേരെ തിരിഞ്ഞു ..

"അപ്പൊ എങ്ങനാ കാര്യങ്ങളൊക്കെ നടക്കുന്നെ ?" ഞാൻ അവളെ വിഷമത്തോടെ നോക്കി..

"നിനക്കെന്താ എന്നെ കണ്ടില്ലെങ്കി ഉറക്കം കിട്ടില്ലേ ? മഞ്ജുസ് ചിരിയോടെ ചോദിച്ചു..

"ഇല്ല..എനിക്ക് നീ വേണം ..ഇല്ലാണ്ടെ പറ്റില്ല " ഞാൻ തീർത്തു പറഞ്ഞപ്പോൾ

💬 Comments

View all comments