Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 3 [Sagar Kottapuram]
കയറി . കാർ എടുത്തു പുറത്തൊക്കെ ഒന്ന് കറങ്ങണം..പറ്റിയാൽ മഞ്ജുസിനൊരു പൂച്ചകുട്ടിയെ വാങ്ങണം എന്നൊക്കെ പറഞ്ഞു.ഊട്ടി പൂച്ച ഫേമസ് ആണല്ലോ!
അങ്ങനെ പിന്നെ പുറത്തൊക്കെ കറങ്ങി .ഉച്ചക്ക് നല്ലൊരു ഹോട്ടലിൽ നിന്ന് കേരള സ്റ്റൈൽ ബിരിയാണിയും തട്ടി ഞാനും അവളും കൂടി നേരെ സൂയിസൈഡ് പോയിന്റ് കാണാനായി പോയി . മുൻപ് വന്നപ്പോൾ പോയതാണേലും അവൾക്കു വീണ്ടും ഒരേ നിർബന്ധം .
എന്നാപ്പിന്നെ അങ്ങനെ ആയിക്കോട്ടെ എന്ന് ഞാനും വിചാരിച്ചു . പക്ഷെ പോയി കഴിഞ്ഞു ഒരു അബദ്ധം പറ്റിയപ്പോ വേണ്ടിയിരുന്നില്ല എന്നായി . ദൊഡ്ഡബേട്ട എന്ന പേരിലറിയപ്പെടുന്ന ആ പീക്കിലേക്ക് മുക്കാൽ മണിക്കൂറിനകം ഞങ്ങൾ എത്തി . വളരെ സാവധാനം ആണ് മഞ്ജുസ് വണ്ടി ഓടിച്ചത് .
ഉച്ചക്ക് ശേഷം നേരിയ മഴ ചാറ്റൽ കൂടെ ഊട്ടിയിൽ തുടങ്ങിയതോടെ അന്തരീക്ഷം ഭീകരമായി . നേരിയ ഇടിമുഴക്കവും , കൊള്ളിയാൻ മിന്നലുമെല്ലാമായി കലുഷിതമായ സായാഹ്നത്തിലേക്ക് പ്രകൃതി നീങ്ങുകയാണെന്നു തോന്നി..
വൈപ്പർ ഓൺ ചെയ്തു ലൈറ്റുകളൊക്കെ തെളിച്ചാണ് ഞങ്ങൾ പയ്യെ മുന്നോട്ടു നീങ്ങിയത്. കോടമഞ്ഞു പരന്നൊഴുകി കാഴ്ചയും ഇടക്കിടെ അവ്യക്തമാകുന്നുണ്ട്...ഒരുമാതിരി മറ്റേടത്തെ തണുപ്പും !
ഞാൻ കൈകൾ തമ്മിലുരുമ്മി ചൂടാക്കി മഞ്ജുസിനെ നോക്കി . അവൾക്കു വല്യ മാറ്റം ഒന്നുമില്ല. എന്ത് ജന്മം ആണോ എന്തോ...
ഞാൻ വണ്ടി ഓടിക്കാൻ പറഞ്ഞ ചെറിയ ദേഷ്യം ഉണ്ട് മുഖത്ത് . അധികം വൈകാതെ ഞങ്ങൾ പറഞ്ഞ സ്പോട്ടിൽ എത്തി . അവിടെ ചെന്നപ്പോൾ അടുത്ത് നിൽക്കുന്നവരെപ്പോലും കാണാൻ പറ്റാത്ത രീതിക്ക് കോടമഞ്ഞു ആണ് .
പുകച്ചുരുൾ പോലെ നീങ്ങുന്ന മൂടൽ
💬 Comments
View all comments