Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 4 [Sagar Kottapuram]
പറ.." ഞാൻ മഞ്ജുസിനെ നോക്കി ചിരിയോടെ പറഞ്ഞു .
"വേണ്ട..എന്നിട്ട് നിന്റെ വളിച്ച കോമഡി കേക്കാൻ അല്ലെ " മഞ്ജുസ് ഗൗരവം നടിച്ചു ക്രാസിയിലേക്ക് ചാരി .
"അല്ല ...മഞ്ജുസ് പറ ..ഞാൻ ഇതുവരെ ആയിട്ടും ഒന്നും ചോദിച്ചിട്ടില്ലല്ലോ " ഞാൻ ഒരു പ്രതീഷ പോലെ അവളെ നോക്കി. ഒന്നയഞ്ഞ മട്ടുണ്ട് . എന്തോ പാസ്റ്റ് ഒകെ ചോദിച്ചാൽ എപ്പോഴും മഞ്ജുസ് ഒഴിഞ്ഞു മാറും . ഓർക്കാൻ ഇഷ്ടമില്ലാത്ത കാര്യങ്ങൾ ആയതുകൊണ്ടാകും .
"അങ്ങനെ പറയാൻ മാത്രം ഒന്നുമില്ല കവി .." മഞ്ജുസ് ഒരു തുടക്കമിട്ടെന്നോണം പറഞ്ഞു എന്നെ നോക്കി . വേണോ വേണ്ടയോ എന്ന ധ്വനി ഉണ്ട് ആ നോട്ടത്തിൽ .
"ഉള്ളത് പറ..." ഞാൻ വീണ്ടും അവളെ പിരികയറ്റി .
"മ്മ്..." മഞ്ജുസ് തലയാട്ടി . പിന്നെ പറഞ്ഞു തുടങ്ങി .
"അങ്ങനെ ഒന്നുമില്ലെടാ , ആദ്യത്തെ നാളിലൊക്കെ കുഴപ്പം ഉണ്ടായിരുന്നില്ല ..പിന്നെ പിന്നെ അവൻ ആള് മാറാൻ തുടങ്ങി...ബ്രെക്ഫാസ്റ് ഒകെ ഞാൻ ഉണ്ടാക്കിയതൊക്കെ ഇഷ്ടമായില്ലെന്നു പറഞ്ഞു വലിച്ചെറിയും...ഒരു ദിവസം ചായേല് മധുരം ഇല്ല എന്ന് പറഞ്ഞു എന്റെ മുഖത്തേക്ക് ഒഴിച്ചു "
മഞ്ജുസ് താല്പര്യമില്ലാത്ത പോലെ പറഞ്ഞു എന്നെ നോക്കി .
"അയ്യോ...എന്നിട്ട് ?" ഞാനവളെ പുഞ്ചിരിയോടെ നോക്കി .
"എന്നിട്ടെന്താ എനിക്കവനെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു .പിന്നെ ഭർത്താവ് ആയിപ്പോയില്ലേ ക്ഷമിച്ചു നിന്നു .പിന്നെപ്പിന്നെ ബെഡ്റൂമിലും സമാധാനം ഇല്ലാണ്ടായി ..അത് ഞാൻ കൂടുതൽ പറയില്ലാട്ടോ .." മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്നെ നോക്കി .
ഞാൻ വേണ്ടെന്ന അർത്ഥത്തിൽ ചിരിച്ചു
💬 Comments
View all comments