Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 5 [Sagar Kottapuram]
"മ്മ്...പിന്നെ ചായ കഴിഞ്ഞോ മഞ്ജുസേ ?" ഞാൻ അവളെ സംശയത്തോടെ നോക്കി .
"ആ ഫ്ലാസ്ക്കിൽ ഉണ്ട് " അവൾ ടീപ്പോയിൽ ഇരിക്കുന്ന ഫ്ലാസ്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു .
"മ്മ്..." എന്ന ഞാൻ ഫ്രഷ് ആയിട്ട് വരാം .
അതും പറഞ്ഞു ഞാൻ നേരെ പല്ലുതേപ്പും പരിപാടികളുമൊക്കെ തീർത്തു തിരിച്ചു വന്നു ഫ്ലാസ്ക്കിൽ നിന്നും ചൂട് കോഫീ എടുത്തു പകർന്നു കുടിച്ചു .മഞ്ജുസ് കുളിച്ചിട്ടൊന്നുമില്ല. തലേന്നിട്ട ടി-ഷർട്ടും ഹാഫ് പാവാടയും തന്നെയാണ് വേഷം . കാലിലെ നീരിന് കുറവുണ്ട് . അതിന്റെ ആശ്വാസവും തിളക്കവുമൊക്കെ ആ മുഖത്തുണ്ട് .
ഞാൻ കോഫീ കുടിച്ചുകൊണ്ട് അവളുടെ ചാറ്റിങ്ങിന്റെ സ്പീഡ് നോക്കിയിരുന്നു . കൈവിരലുകൾ ഡിസ്‌പ്ലേയിലെ കീബോർഡിൽ ഓടിനടക്കുന്ന വേഗം അപാരം ആണ് .
"സമയം ഒരുപാടായല്ലോ..നീ എന്താ എന്നെ വിളിക്കാഞ്ഞേ ടീച്ചറെ ?" ഞാൻ അവളോടായി തിരക്കി .
"ഞാൻ എഴുന്നേറ്റപ്പോ നീ നല്ല ഉറക്കം ആയിരുന്നു ..പിന്നെ എണീറ്റിട്ട് ഇവിടെ മല മറക്കുന്ന പണി ഒന്നും ഇല്ലല്ലോ "
മഞ്ജുസ് നിസാര മട്ടിൽ പറഞ്ഞു ഫോൺ ഓഫ് ചെയ്തു ബെഡിൽ ഇട്ടു. പിന്നെ മുടിയൊക്കെ വിടർത്തി തഴുകി കെട്ടിവെച്ചു .
"കുളിക്കാൻ പോവാ നീ ?" ഞാൻ അവളുടെ മട്ടും ഭാവവും കണ്ടു ചോദിച്ചു .
"മ്മ്..." അവൾ മൂളി , പിന്നെ റൂമിലെ സോഫയിൽ ഉണക്കാനിട്ടിരുന്ന ടവൽ എടുത്തു . ഇപ്പോൾ കാലൊക്കെ നിലത്തു ശരിക്കു ചവിട്ടിയാണ് നടത്തം . സാമാന്യം നല്ല ഭേദം ഒറ്റ ദിവസം കൊണ്ട് ഉണ്ടായിട്ടുണ്ട് .
"വേദന മാറിയോ ??"
💬 Comments
View all comments