0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 8 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2K

അടുത്തായി വന്നിരുന്നു , ഒരു ഇളംപച്ച നിറത്തിലുള്ള നൈറ്റിയാണ് വേഷം . അവളെ ശ്രദ്ധിക്കാതെ തന്നെ ഞാൻ പുട്ടും കടല കറിയും കുറേശെ ആയി കഴിച്ചു .

"കവി ..ഞാനൊരു കാര്യം പറഞ്ഞോട്ടെ ?" അവൾ മടിച്ചു മടിച്ചു ഒടുക്കം ചോദിച്ചു .

അതിനു ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.

"നോക്ക് ..ദേ നോക്ക് .." അവൾ എന്റെ അടുത്തിരുന്നു തോണ്ടി വിളിച്ചു .

"പറഞ്ഞോ .." ഞാൻ ഗൗരവത്തിൽ മൊഴിഞ്ഞു .

"മീര വിളിച്ചിരുന്നു..അടുത്ത ആഴ്ച ചെല്ലാൻ പറ്റുമോ എന്ന് ചോദിച്ചു..ഞാനെന്താ പറയണ്ടേ ?' അവൾ ഭവ്യതയോടെ എന്റെ അടുത്തായി തിരക്കി . ആഹാ..എന്റെ മഞ്ജുവിന് ഇങ്ങനെ ഒക്കെ ഭർത്താവിനെ സ്നേഹിക്കാൻ അറിയുമോ എന്ന് തിരിച്ചു ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല .

"ഇഷ്ടമുള്ളത് പറഞ്ഞോ..എന്നോടെന്തിനാ ഇതൊക്കെ ചോദിക്കുന്നെ ..നീ പോവ്വേ , വരുവേ എന്താന്ന് വെച്ച ആയിക്കോ " ഞാൻ പയ്യെ പറഞ്ഞു . അമ്മയും അഞ്ജുവും ഒന്നും ഞങ്ങളുടെ പിണക്കം അറിയണ്ട എന്ന് വെച്ചു ശബ്ദം താഴ്ത്തിയാണ് ഞാൻ പറഞ്ഞത്

"നീ എന്താ കവി..ഇങ്ങനെ .." എന്റെ സംസാരം കെട്ടു മഞ്ജുസ് ചിണുങ്ങി .

"ഞാൻ ഇന്നലെ നിന്നോട് പറഞ്ഞതാ ..രാത്രിയെങ്കിൽ രാത്രി നമുക്ക് പോവാം എന്ന് ..അപ്പൊ വല്യ ജാഡ .സാരി അഴിച്ചിടലും ചോദ്യം ചെയ്യലും അവളുടെ .." ഞാൻ ഒന്ന് പറഞ്ഞു നിർത്തി. അപ്പോഴേക്കും അഞ്ജു അതിലൂടെ പാസ് ചെയ്തു . അവളെ നോക്കി ചിരിച്ചു കാണിച്ചു ഞങ്ങൾ രണ്ടാളും മുഖത്തോടു മുഖം നോക്കി .

അവൾ കാഴ്ച്ചയിൽ

💬 Comments

View all comments