Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 8 [Sagar Kottapuram]
.
"കവി...പ്ലീസ് ..ഫുഡ് കഴിക്ക് എന്നിട്ട് എന്ത് വേണേൽ പറഞ്ഞോ " അവൾ വിഷമത്തോടെ എന്നെ കുലുക്കി വിളിച്ചു .
"ദേ എനിക്ക് വേണ്ടെന്നു ഞാൻ പറഞ്ഞു..ഒരുനേരം തിന്നില്ലെന്നു വെച്ചു ചാവാത്തൊന്നും ഇല്ല ..ഇനിയും കിടന്നു ചിലച്ചാ ഞാൻ ഇറങ്ങിപോകും കേട്ടല്ലോ "
ഞാൻ ൿടുപ്പിച്ചു പറഞ്ഞു ദേഷ്യത്തോടെ ലൈറ്റ് അണച്ചുകൊണ്ട് പുതപ്പു വലിച്ചു കയറ്റി . അതോടെ മഞ്ജുസ് എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങി
"ഇത് വല്യ എടങ്ങേറായല്ലൊ ഈശ്വര ..." അവൾ സ്വയം ആരോടെന്നില്ലാതെ പറഞ്ഞു ചിണുങ്ങി ബെഡിലേക്ക് കിടന്നു .
അങ്ങനെ അന്നത്തെ ദിവസം അവളോടുള്ള വാശിക്ക് ഞാൻ രാത്രി അത്താഴം കഴിക്കാതെ ആണ് കിടന്നത് . ഇടക്കിടെ അവൾ എന്നെ മുഖമുയർത്തി നോക്കും . പക്ഷെ ചോദിയ്ക്കാൻ പേടിയാണ് ! വിശപ്പൊക്കെ ഉണ്ടെങ്കിലും അവളോട് കീഴടങ്ങുക നാണക്കേടാണ് . അതുകൊണ്ട് ഞാനും സഹിച്ചു കിടന്നു .
പിറ്റേന്നും അതിന്റെ തുടർച്ച ആയിരുന്നു . തലേന്ന് ചെല്ലാമെന്നായിരുന്നല്ലോ മഞ്ജുവിന്റെ ഫ്രണ്ടിനോട് ഞങ്ങൾ പറഞ്ഞിരുന്നത് . ഞങ്ങളെ കാണാത്ത കാരണം ഞയറഴ്ച രാവിലെ തന്നെ മീര മഞ്ജുവിനെ ഫോണിൽ വിളിച്ചിരുന്നു .
അവൾ എന്തൊക്കെയോ ഒഴിവു കഴിവുകൾ പറഞ്ഞു. പിന്നെ മറ്റൊരു ദിവസം ചെല്ലാമെന്നു വാക്കുനല്കി മീരയെ സമാധാനിപ്പിച്ചു . പിന്നെ ആ കാര്യം എന്റെ അടുത്ത് അവതരിപ്പിക്കാനായി എത്തി . രാവിലെ എനിക്കുള്ള ചായയും പലഹാരവുമൊക്കെ കൊണ്ടുവെച്ചത് അമ്മയാണ് . ഇനി അവൾ കൊണ്ടുതന്നാൽ ഞാൻ കഴിക്കാതെ പോയാലോ എന്ന പേടികൊണ്ടു സ്വയം മാറിനിന്നതാണോ എന്തോ .
അത് കഴിച്ചുകൊണ്ടിരിക്കെ അവൾ എന്റെ
💬 Comments
View all comments