0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 8 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2K

ചിരിയോടെ നോക്കിയെങ്കിലും അവരുടെ മുഖത്ത് ഗൗരവം ആയിരുന്നു .

"എന്താടാ നിങ്ങള് തമ്മില് പ്രെശ്നം ?" ഞാൻ ഉമ്മറത്തേക്ക് കയറിയതും അമ്മ ഗൗരവത്തിൽ പറഞ്ഞുകൊണ്ട് തിണ്ണയിലേക്കിരുന്നു .

"എന്ത് പ്രെശ്നം ? ഒന്നും ഇല്ലല്ലോ " ഞാൻ ചിരിയോടെ പറഞ്ഞു മാറിൽ കൈപിണച്ചു നിന്നു .

"പിന്നെ ..അഞ്ജു പറഞ്ഞതോ ...നീ ഇവിടുന്നു പോയപ്പോ റൂമിൽ കേറിയതാ അവള് ...ഇതുവരെ പുറത്തോട്ടു വന്നിട്ടില്ല ..ഞാൻ ചെന്ന് വിളിച്ചപ്പോ തലവേദന ആണെന്ന് പറഞ്ഞു അവിടെ തന്നെ കിടന്നു.."

മാതാശ്രീ ആകുലതയോടെ പറഞ്ഞു എന്നെ നോക്കി .

"ആ ചിലപ്പോ ശരിക്കും തലവേദന ഉണ്ടാകും അമ്മാ ...അല്ലാണ്ടെ ഞങ്ങള് തമ്മിൽ ഒന്നും ഇല്ല..ചുമ്മാ നിസാര കാര്യത്തിന് അത് പിണങ്ങി ഇരിക്കുവാ...." ഞാൻ ചിരിയോടെ പറഞ്ഞെങ്കിലും അമ്മക്ക് അതത്ര വിശ്വാസം ആയില്ല.

"മ്മ്....എന്തായാലും നീ ചെന്ന് അതിനെ വിളിച്ചോണ്ട് വാ...എന്നിട്ട് മതി ഇനി ബാക്കിയൊക്കെ " അമ്മ കട്ടായം പറഞ്ഞു എന്നെ നോക്കി .

"ഞാനെന്ത് വിളിക്കാൻ ..അത് തോന്നുമ്പോ ഇങ്ങു പോന്നോളും ..കൊച്ചു കുട്ടി ഒന്നുമല്ലല്ലോ ..ഒന്നുമല്ലെങ്കി ഒരു ടീച്ചർ അല്ലെ.പിന്നെ എന്നേക്കാൾ പ്രായവും അറിവും ഒക്കെ ഉണ്ട് " ഞാൻ സ്വല്പം ബലം പിടിച്ചു പറ്റില്ലെന്ന ഭാവത്തിൽ പറഞ്ഞു .

"കണ്ണാ ..നീ അമ്മ പറയുന്നത് കേൾക്കു...പോയി അതിനെ ഒന്ന് ആശ്വസിപ്പിക്ക്..ടീച്ചറൊക്കെ കോളേജിൽ അല്ലെ..ഇവിടെ അത് നിന്റെ ഭാര്യ ആണ്..ആ ബോധം ഉണ്ടായിക്കോട്ടെ " ഞാനെന്തോ ചെയ്തിട്ടാണ് അവൾ പിണങ്ങി കിടക്കുന്നതെന്ന ഭാവത്തിൽ മാതാശ്രീ എന്നെ കുറ്റപ്പെടുത്തി .

"ആഹ്..പോവാം..ആദ്യം ചായ താ..എന്നിട്ട് മതി ബാക്കി ഒകെ" ഞാൻ

💬 Comments

View all comments