0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 9 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.1K

.

"അതിനിനെന്തിനാ കാർ ..ബൈക്കിൽ പോയ പോരെ ?" അവൾ എന്നെ സംശയത്തോടെ നോക്കി .

"വെയിൽ അല്ലെ ...മോളെ " ഞാൻ മഞ്ജുസിനെ സോപ്പിട്ടു നോക്കി .

"ആഹ് .ചാവി ടീവീ സ്റ്റാൻഡിനു മീതെ ഉണ്ട് ..നീ തന്നെ പോയി എടുത്തോ " മഞ്ജു ഒഴുക്കൻ മട്ടിൽ പറഞ്ഞു എഴുനേറ്റു .ഞാൻ ചായ കുടിച്ചു തീർത്തു കപ്പ് അവൾക്കു കൊടുത്തു , പിന്നെ മുണ്ടു മടക്കി കുത്തി മഞ്ജുവിനൊപ്പം ഹാളിലേക്ക് കടന്നുചെന്ന് ടി.വി സ്റ്റാൻഡിനു മീതെയുള്ള ചാവി എടുത്തു കയ്യിൽ പിടിച്ചു .

അഞ്ജു അവിടെ ഇരുന്നു ടി. വി കാണുന്നുണ്ട് . സൺ‌ഡേ ആയതുകൊണ്ട് അവൾക്കു ലീവ് ആണ് .ഇനിയിപ്പോ ലീവ് അല്ലെങ്കിലും ടി.വി ഇരുന്നു കാണുന്നത് ആണ് കക്ഷിയുടെ ഹോബ്ബി.

"നിനക്ക് പഠിക്കാൻ ഒന്നുമില്ലേ അഞ്ജു ? ഫുൾ ടൈം ടി.വി ആണല്ലോ ?" മഞ്ജു അവളുടെ കൂസലില്ലായ്മ നിറഞ്ഞ ഭാവം കണ്ടു ഗൗരവത്തിൽ ചോദിച്ചു . മഞ്ജുവിന്റെ ചോദ്യം കേട്ട് ഞാൻ ഒരാക്കിയ ചിരിയോടെ അഞ്ജുവിനെ നോക്കി .

"ആഹ്..അങ്ങനെ പറഞ്ഞു കൊട് ..ഇവൾക്ക് ഇത് തന്നെ പണി ..ഓരോ കോപ്പിലെ ഹിന്ദി സീരിയലും കണ്ടു ഇരുന്നോളും " ഞാൻ പുച്ഛത്തോടെ അഞ്ജുവിനെ നോക്കി .

"ഒന്ന് പോടോ ..നീ നിന്റ കാര്യം നോക്കിയാ മതി.." ഞാൻ പറഞ്ഞത് ഇഷ്ട്ടപ്പെടാത്ത പോലെ അഞ്ജു മുഖം തിരിച്ചു പിന്നെ സ്വല്പം ഈർഷ്യയോടെ മഞ്ജുവിനെ നോക്കി .

"എന്റെ പൊന്നു ചേച്ചി..അമ്മേം സ്ഥിരം ഈ ചോദ്യമാ ..ഇനി ചേച്ചി കൂടെ ഇങ്ങനെ തുടങ്ങിയ !

💬 Comments

View all comments