Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 9 [Sagar Kottapuram]
ഞാൻ പഠിക്കുന്നൊക്കെ ഉണ്ട്..എല്ലാറ്റിലും നല്ല മാർക്കും ഉണ്ട് .." അഞ്ജു മഞ്ജുസിനെ സോപ്പിട്ടു വീഴ്ത്താൻ നോക്കി .
"മ്മ്..ഞൻ ചുമ്മാ ചോദിച്ചതാടി പെണ്ണെ..പിന്നെ ഞാനൊരു ടീച്ചർ കൂടിയാണ്..ഇങ്ങനെ ഉഴപ്പി നടക്കുന്നത് കണ്ട എനിക്ക് ദേഷ്യം വരും " മഞ്ജുസ് അവളെ നോക്കി ഒന്ന് കണ്ണുരുട്ടി .
"ഓഹ് .." അഞ്ജു തലയാട്ടി ചിരിച്ചു .
ഞാനവരുടെ സംസാരം ശ്രദ്ധിച്ചുകുറച്ചു നേരം അവിടെ നിന്നു ..പിന്നെ മഞ്ജുസിനോട് യാത്ര പറഞ്ഞു മുറ്റത്തേക്കിറങ്ങി . അപ്പോഴാണ് എന്തോ ഓർത്തെന്ന പോലെ അവളുടെ വിളി .
"കവി അവിടെ നിന്നെ ...ഒരു മിനുട്ട് " കാറിന്റെ ഡോർ തുറക്കാൻ തുനിഞ്ഞ എന്റെ അടുത്തേക്കായി അവൾ ചാടിത്തുള്ളി വന്നു . അഞ്ജുവും അത് കൗതുകത്തോടെ നോക്കുന്നുണ്ട് . വളരെ ക്ളോസായിട്ട് ഇടപഴകുന്ന ഞങ്ങളെ കണ്ടിട്ടാണോ എന്തോ .
ഡോർ തുറന്നുകൊണ്ട് തന്നെ ഞാൻ അവളെ മുഖം ഉയർത്തി നോക്കി .
"എന്താടോ ?' ഞാൻ അവളെ സംശയത്തോടെ നോക്കി . അവളൊന്നും മിണ്ടാതെ എന്റെ അടുത്തേക്ക് വന്നു .
"അതെ നീ എന്തായാലും പുറത്തു പോകുവല്ലേ ..എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ട്..നീ വാങ്ങുവോ ?" മഞ്ജുസ് എന്നെ അത്ര വിശ്വാസമില്ലാത്ത പോലെ നോക്കികൊണ്ട് ചോദിച്ചു .
"എന്തോന്ന് ?' ഞാൻ ഒഴുക്കൻ മട്ടിൽ തിരക്കി .
"നാളെ കോളേജിൽ പോയി തുടങ്ങണം ..കുറച്ചു മേക്കപ്പ് ഐറ്റംസ് ഒകെ വാങ്ങാൻ ഉണ്ട് . എന്റെ ലോഷനും പെർഫ്യൂമും ഫേസ് വാഷും ഒക്കെ തീരാറായി " മഞ്ജു ഒറ്റശ്വാസത്തിൽ എല്ലാംകൂടി ഒപ്പം എടുത്തിട്ടു .
💬 Comments
View all comments