Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 9 [Sagar Kottapuram]
മഞ്ജുസിനെ നോക്കി തിരക്കി .
"ആഹ്..കഴിഞ്ഞു ആന്റി..എല്ലാം നന്നായി പോയി.." മഞ്ജുസ് ചിരിയോടെ മറുപടി നൽകി.
"മ്മ്....എന്തായാലും നന്നായി മോളെ...കുറച്ചു ഒച്ചയും ബഹളവും ഒക്കെ ഉണ്ടായെങ്കിലും എല്ലാം നന്നായല്ലോ....ഇവിടെ ഒരാളുണ്ട് ..എന്റെ കണ്ണടയും മുൻപ് ഒന്ന് സമ്മതിച്ച മതിയാരുന്നു .." ഹേമാന്റി ആരോടെന്നില്ലാതെ പറഞ്ഞു അവരുടെ വിഷമം പങ്കുവെച്ചു .
"മ്മ്..." മഞ്ജുസ് പയ്യെ മൂളി . അത് കേട്ടുകൊണ്ട് തന്നെ മായേച്ചിയും അങ്ങോട്ടെത്തി .
"അതോർത്തു നിങ്ങള് പേടിക്കണ്ട അമ്മാ ..ഇതുപോലൊരുത്തൻ കോളേജിൽ വേറെ വരുമൊന്നു നോക്കട്ടെ...ഞാൻ ഇങ്ങു കറക്കി എടുത്തോളാം " മായേച്ചി പെട്ടെന്ന് ഹേമാന്റിയെ കെട്ടിപിടിച്ചു കവിളിൽ ഒരുമ്മയും കൊടുത്തുകൊണ്ട് പറഞ്ഞു .
"മ്മ്...നടന്നത് തന്നെ .." ഹേമാന്റി ചിരിയോടെ എന്നെയും മഞ്ജുസിനെയും മാറിമാറി നോക്കി . ആദ്യമായി ഞങ്ങൾക്ക് അപ്പോൾ ഒരു പന്തികേട് തോന്നി . എന്തൊക്കെ ആയാലും ഞങ്ങൾ ടീച്ചറും സ്റുഡന്റും ആയിരുന്നല്ലോ !
"അതിന്റെ ഒന്ന് ആവശ്യമില്ലെടി മായേച്ചി..ദേ നോക്കിയേ..വധുവിനെ ആവശ്യമുണ്ട് എന്ന് പത്രത്തിൽ പരസ്യം ഉണ്ട്...തന്റേതല്ലാത്ത കാരണത്താൽ ബന്ധം വേർപെടുത്തിയ സമ്പന്നനായ മധ്യവയസ്‌കൻ ..പേര്.." ഞാൻ പത്രത്തിലെ കോളം അവൾക്കു നേരെ പിടിച്ചുകൊണ്ട് പയ്യെ വായിച്ചു .
"ആ കിളവനെ നിന്റെ അമ്മയെ കൊണ്ട് കെട്ടിച്ചോ...ദേ ചെക്കാ രാവിലെ തന്നെ എന്റെ വായിന്നു കേൾക്കണ്ട .ഇങ്ങോട്ടു വന്നേ "
ഞാൻ വായിച്ചു മുഴുവിക്കും മുൻപേ അവൾ കയ്യിൽ പിടിച്ചിരുന്ന ഹാൻഡ് ബാഗ് എടുത്തു തോളിലേക്കിട്ടു ഇടയ്ക്കു കയറി പറഞ്ഞു എന്നെ കടുപ്പിച്ചൊന്നു നോക്കി . പിന്നെ മഞ്ജുസിന്റെ കൈപിടിച്ച് മുറ്റത്തേക്കിറങ്ങി എന്തൊക്കെയോ പിറു പിറുത്തുകൊണ്ട് നടന്നു നീങ്ങി .
ഞാൻ ചിരിയോടെ എഴുനേറ്റു ഹേമാന്റിയോട് യാത്ര പറഞ്ഞു പിന്നലെ ഇറങ്ങി .ഞങ്ങൾ കഴിച്ച ജ്യൂസ് ഗ്ലാസ് എടുത്തു കയ്യിൽ പിടിച്ചു ഹേമാന്റി അവിടെ തന്നെ നിന്നു .
''അമ്മ...അപ്പൊ ശരി.." പോകും വഴി മായേച്ചി തിരിഞ്ഞു ടാറ്റ നൽകികൊണ്ട് മഞ്ജുസിനൊപ്പം നടന്നു .പിന്നെ ഡോറുകൾ തുറന്നു രണ്ടാളും പുറകിലെ സീറ്റിലേക്ക് കയറി ഇരുന്നു .
ഞാൻ ഒന്നും മിണ്ടാതെ നേരെ ഫ്രണ്ട് സീറ്റിലേക്ക് ചെന്ന് കയറി കാര് സ്റ്റാർട്ട്
💬 Comments
View all comments