Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 9 [Sagar Kottapuram]
"ആഹ്..അതെന്നെ ..എന്നെ ഗെറ്റ് ഔട്ട് അടിച്ചിരുന്ന ആറ്റിട്യൂട് ഒക്കെ പോയോ ?' ഞാൻ മായേച്ചിയെ സപ്പോർട്ട് ചെയ്തുകൊണ്ട് പറഞ്ഞു .
"എന്നാലും....അവിടന്ന് പോരുമ്പോൾ ഉള്ള ധൈര്യം ഒക്കെ പോയെടാ .." മഞ്ജുസ് എന്നെനോക്കി ചിണുങ്ങി.
"ഒരു പിണ്ണാക്കും ഇല്ല..ഇങ്ങോട്ടു ഇറങ്ങേടി " മായേച്ചി തന്നെ ഡോർ തുറന്നു മഞ്ജുസിനെ വലിച്ചിറക്കി . ഞാനതു കണ്ടിട്ടു ചിരിച്ചു മുൻസീറ്റിൽ തന്നെ ഇരുന്നു . ആ സമയം നോക്കി തന്നെ പഴയ ടീച്ചേർസ് ഒന്നുരണ്ടു പേരൊക്കെ സ്കൂട്ടർ പാർക്ക് ചെയ്യാനായി അവിടേക്കെത്തി .
മഞ്ജുസിനൊപ്പം കാറിൽ ഇരിക്കുന്ന പഴയ സ്റ്റുഡന്റിനേയും കണ്ടപ്പോൾ അവർക്കൊക്കെ അത്ഭുതമായി . ഞങ്ങളുടെ കല്യാണം കഴിഞ്ഞതൊക്കെ അറിഞ്ഞെങ്കിലും പിന്നീട് കാണുന്നത് അപ്പോഴാണല്ലോ . സുജ , ജിഷ എന്നെ ടീച്ചർമാർ ഞങ്ങളെ കണ്ടതും അടുത്തെത്തി..നാല്പത്തിനടുത്തു പ്രായമുള്ളവരാണ് രണ്ടുപേരും ! സാരിയും ബ്ലൗസും ആണ് വേഷം !
ആദ്യം തന്നെ അവർ മഞ്ജുസിനെയും മായേച്ചിയേം നോക്കി ചിരിച്ചു വിഷ് ചെയ്തു.
"ഗുഡ് മോർണിംഗ് മായ , ഗുഡ് മോർണിംഗ് മഞ്ജു " നിറഞ്ഞ ചിരിയോടെ പറഞ്ഞു സുജ ടീച്ചർ ഞങ്ങൾക്കരികിലെത്തി. അവരെ കണ്ടതും ഞാൻ കാറിൽ നിന്ന് പുറത്തിറങ്ങി . മഞ്ജുസ് ഒരു മങ്ങിയ ചിരിയോടെ അവരെ നോക്കി .
"ആഹാ..രണ്ടാളും കൂടി ആണല്ലോ...എങ്ങനെ ഉണ്ടായിരുന്നു ഹണി മൂൺ ഒക്കെ ?" ജിഷ ടീച്ചർ കള്ളച്ചിരിയോടെ അവളുടെ അടുക്കൽ തിരക്കി.
"ഇറ്റ്..ഇറ്റ്... ഇട്സ് ഓക്കേ ഫൈൻ..നന്നായിരുന്നു " മഞ്ജുസ് ഒന്നു വിക്കി വിക്കി ആണേലും പരിഭ്രമത്തോടെ പറഞ്ഞൊപ്പിച്ചു .മഞ്ജുസിന്റെ വിറയലും വെപ്രാളവും കണ്ടു മായേച്ചി പയ്യെ ചിരിക്കുന്നുണ്ട്
💬 Comments
View all comments