0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 9 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

തന്നെ കുറച്ചു സമയം കൊണ്ട് ഞങ്ങൾ കോളേജിലെത്തി . പഴയ താവളത്തിലേക്ക് കടന്നതും ഒരുപാട് ഓർമ്മകൾ മനസിലേക്ക് ഉരുണ്ടുകൂടി ...നടന്നു നീങ്ങിയ വഴികളും , മഞ്ജുസിനെ കാത്തു നിന്നതും , ലൈബ്രറിയിലെ ഓർമകളും , ആദ്യമായി അവളെ ചുംബിച്ചതുമെല്ലാം ഒരു സിനിമ കാണുമ്പോലെ മനസിലേക്കെത്തി .

മഞ്ജുസിന്റെ കാർ ആണ് വരുന്നതെന്ന് മനസിലായ ചില കുട്ടികൾ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്. ഞങ്ങളുടെ കല്യാണം കഴിഞ്ഞതൊക്കെ കോളേജിൽ എല്ലാവര്ക്കും അറിയാം . അതിന്റെ ഒരു ചിരി ഞങ്ങളെ നോക്കുന്നവരുടെ മുഖത്തുണ്ട്.

അതുകണ്ടു മഞ്ജുസാകെ നാണക്കേടോടെ കണ്ണടച്ചു സീറ്റിലേക്ക് ചാരി ഇരുന്നു.. "ശേ ....." അവൾ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു .

ഞാൻ അവളുടെ റിയാക്ഷൻ കണ്ടു പുഞ്ചിരിച്ചു വണ്ടി പാർക്കിംഗ് സൈഡിലേക്ക് കയറ്റി നിർത്തി .

"ഇറങ്ങുന്നില്ലേ?" വണ്ടി നിർത്തി പുറകിലേക്ക് തിരിഞ്ഞു ഞാൻ രണ്ടാളോടയും ചോദിച്ചു .

"മ്മ്....വാടി ഇറങ്ങാം " മായേച്ചി മൂളികൊണ്ട് മഞ്ജുവിനെ നോക്കി ഡോർ തുറക്കാനായി കൈനീട്ടി .

"വേണ്ടെടി...എനിക്കെന്തോ പോലെ..തിരിച്ചു പോയാലോ .." മഞ്ജുസ് പെട്ടെന്ന് ആകെ അസ്വസ്ഥയായി എന്നെ നോക്കി .

"അയ്യാ...ഇതെന്ത് കൂത്ത് ..നീ കളിക്കാതെ ഇറങ്ങേടി മഞ്ജു " മായേച്ചി അവളുടെ കൈപിടിച്ച് വലിച്ചുകൊണ്ട് ഡോർ തുറന്നു .

ഞാൻ അവളുടെ ചിണുങ്ങിയുള്ള ഇരുത്തം കണ്ടു പുഞ്ചിരിച്ചു .

"എടി വേണ്ടെടി..പിള്ളേരുടെ ഒക്കെ നോട്ടം കണ്ടിട്ട് എന്തോ പോലെ .." മഞ്ജു മായേച്ചിയുടെ കൈവിടുവിക്കാനായി ശ്രമിച്ചുകൊണ്ട് കൊഞ്ചി .

"ഒലക്ക ആണ്....നീ കുറച്ചു ബോൾഡ് ആയി നിന്ന മതി..ആരും ഒന്നും പറയില്ല..." മായേച്ചി അവളെ ആശ്വസിപ്പിക്കാനായി പറഞ്ഞു .

💬 Comments

View all comments