Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 9 [Sagar Kottapuram]
.
"മ്മ്..പക്ഷെ കുറച്ചു വകതിരിവ് വേണം .." മായേച്ചി ഗൗരവത്തിൽ പറഞ്ഞപ്പോൾ എനിക്ക് ചെറുതായി ചിരിപൊട്ടി .
"നീ എന്ത് തേങ്ങയാടി പറയുന്നേ ..പ്രേമത്തിന്റെ ജീവിച്ചിരിക്കുന്ന സ്മാരകം തന്നെ ഇത് പറയണം " മഞ്ജുസ് മായേച്ചിക്കിട്ടൊന്നു താങ്ങിക്കൊണ്ട് പറഞ്ഞു . അത് കേട്ടതും മായേച്ചിക്ക് ദേഷ്യം വന്നു ..പിന്നെ ചാടിക്കടി മൊത്തം എന്നോടായി...
"ഡാ....നീ ഒക്കെ ഇവളോട് പറഞ്ഞല്ലേ നാറി..." മഞ്ജുസിന്റെ ചോദ്യം കേട്ട മായേച്ചി എന്നോട് കയർക്കാൻ തുടങ്ങി
"ചെറുതായിട്ട്..." ഞാൻ ചിരിയോടെ പറഞ്ഞു .
"മ്മ്..നിനക്ക് ഞാൻ തരാടാ...നീ ഇനി വീട്ടിലോട്ടു വാ..." മായേച്ചി പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു..
"ഏയ് ഇനി വരില്ല ട്ടോ ..എന്റെ ഭാര്യക്ക് എന്നെ വല്യ സംശയമാ " ഞാൻ മഞ്ജുസിന്റെ ഉള്ളിലിരുപ്പ് വായിച്ചെന്ന പോലെ പറഞ്ഞപ്പോൾ അവൾക്കും ചെറിയ ജാള്യത തോന്നി .
"ഏയ് ആണോടി?" മായേച്ചി അമ്പരപ്പോടെ മഞ്ജുസിനെ നോക്കി .
"ഏയ്..ഈ പൊട്ടൻ ചുമ്മാ പാറയുവാ..എനിക്കെന്ത് പ്രെശ്നം " മഞ്ജുസ് പരിഭ്രമം മറച്ചുവെച്ചുകൊണ്ട് ചിരിയോടെ പറഞ്ഞു..
"ഹി ഹി ..ചുമ്മാ പറയുവാ മായേച്ചി..ഞാൻ ഏതു പെണ്ണിനെ നോക്കിയാലും അവൾക്ക് ദേഷ്യമാ ..പിച്ചലും മാന്തലും കൂടി എന്റെ ദേഹത്തൊക്കെ തോലില്ലാതായി" ഞാൻ ചിരിയോടെ പറഞ്ഞു വണ്ടി പറത്തിവിട്ടു .
"കവി...ചുമ്മാ ഓരോന്ന് പറഞ്ഞു ഉണ്ടാക്കല്ലേ " മഞ്ജുസ് എന്റെ സംസാരമത്ര ഇഷ്ടമാകാത്ത പോലെ കടുപ്പിച്ചു പറഞ്ഞു .
"ഓഹ്..ഒരു തമാശ പറഞ്ഞതാ പൊന്നെ ..ഹോ..." ഞാൻ തലയ്ക്കു കൈകൊടുത്തു ഒരു കൈകൊണ്ട് സ്റ്റിയറിങ് കറക്കികൊണ്ട് പറഞ്ഞു . മായേച്ചി എന്റെ റിയാക്ഷൻ കണ്ടു പയ്യെ ചിരിക്കുന്നുണ്ട്.
അങ്ങനെ സംസാരിച്ചിരിക്കെ
💬 Comments
View all comments