0%

Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 9 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.2K

ശബ്ദം താഴ്ത്തി മായേച്ചിയോടായി ചോദിച്ചു .

"ഏയ് ,,അങ്ങനെ സീൻ ഒന്നും ഇല്ല ..പിന്നെ ഇവനിപ്പോ അവിടത്തെ സ്റ്റുഡൻറ് അല്ലല്ലോ , എന്നാലും കോളേജിലൊക്കെ , സ്പെഷ്യലി പിള്ളേരുടെ ഇടയിലൊക്കെ പഴയ സ്റ്റുഡന്റിനെയാണ് മഞ്ജു മിസ് മാരി ചെയ്‌തതെന്ന്‌ ന്യൂസ് സ്‌പ്രെഡ്‌ ആയിട്ടുണ്ട്.." മായേച്ചി ഒഴുക്കൻ മട്ടിൽ പറഞ്ഞു ചിരിച്ചു .

"ശേ ..പിള്ളേരൊക്കെ എന്തേലും ചോദിച്ചാ..ആകെ നാണക്കേടാവും ..എന്റെ കോൺഫിഡൻസ് ഒക്കെ പോയെടി " മഞ്ജുസ് തലയ്ക്കു കൈകൊടുത്തിരുന്നു ആരോടെന്നില്ലാതെ പറഞ്ഞു .

"ഹി ഹി...." അവളുട സംസാരം കേട്ട് മുന്നിലിരുന്ന ഞാൻ പയ്യെ ചിരിച്ചു .

"നീ ചിരിക്കേണ്ട മോനെ ..ഒക്കെ ഒപ്പിച്ചു വെച്ചിട്ട് " മായേച്ചി സ്വല്പം ഗൗരവത്തിൽ പറഞ്ഞു .

"ഓഹ്‌..ഞാൻ ഒറ്റക്കൊന്നും അല്ല ..ആ സാധനവും കട്ടക്ക് കൂടെ ഉണ്ടാരുന്നു ..ഞാൻ ഒരു നമ്പർ ഇട്ടതല്ലേ ..കൂടെ വരുമെന്ന്‌ എനിക്കറിയില്ലല്ലോ " ഞങ്ങളുടെ പഴയ പ്രേമ സല്ലാപങ്ങൾ ഓർത്തെന്നോണം പറഞ്ഞു ഞാൻ രണ്ടാളെയും തിരിഞ്ഞു നോക്കി .

"ദേ കവി..." ഞാൻ പറഞ്ഞത് ഇഷ്ട്പെടാഞ്ഞ മഞ്ജുസ് എന്റെ നേരെ കൈചൂണ്ടി കണ്ണുരുട്ടി .

"നീ എന്തിനാ അവനെ പറയുന്നേ..സ്വല്പം കാര്യം ഒക്കെ ഇല്ലേ ..കീരീം പാമ്പും ആയി അഭിനയിച്ചു തകർക്കുവല്ലായിരുന്നോ ..അതിന്റെ ഇടയിൽ കൂടി ലോകത്തില്ലാത്ത ഒരു പ്രേമം " മായേച്ചി മഞ്ജുസിന്റെ കയ്യിൽ നുള്ളി പയ്യെ പറഞ്ഞു ..

ഞാൻ അതുകേട്ടു ചിരിയോടെ വണ്ടി വേഗത്തിൽ വിട്ടു .

"അതുപിന്നെ പറ്റിപ്പോയി ..ഇനിയിപ്പോ പറഞ്ഞിട്ടെന്താ ...പ്രേമത്തിന് കണ്ണും മൂക്കും ഒന്നുമില്ലെന്നല്ലേ " മഞ്ജുസ് സ്വയം ആശ്വസിപ്പിക്കാൻ എന്നോണം പറഞ്ഞു

💬 Comments

View all comments