Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 9 [Sagar Kottapuram]
മായേച്ചി ഇടപെട്ടു ചൂടായി.അതോടെ പയ്യന്മാരൊന്നു വിരണ്ടു നാണക്കേടോടെ പിൻവാങ്ങി .മായേച്ചി കലിപ്പിൽ റിയാക്റ്റ് ചെയ്യുമെന്ന് അവന്മാർ ഓർത്തുകാണില്ല.
"എടി കരാട്ടേക്കാരി..ഇങ്ങോട്ടു നോക്കെടി " മായേച്ചി ദേഷ്യത്തോടെ മുഖം കുനിച്ചു വിഷമിച്ചു നിക്കുന്ന മഞ്ജുസിന്റെ താടിത്തുമ്പിൽ പിടിച്ചുയർത്തികൊണ്ട് ചീറ്റി ...
മഞ്ജുസ് മുഖം ഉയർത്തി അവളെ വാടിയ ഭാവത്തിൽ നോക്കി .
"ഇവന്മാരേം സ്റ്റാഫിനേം ഒക്കെ ഇതുപോലെ അങ്ങ് ഡീൽ ചെയ്ത മതി..ഇങ്ങനെ മുഖം താഴ്ത്തി നിന്ന എല്ലാം കൂടി നിന്റെ തലയിൽ കേറി നിറങ്ങും ..മനസ്സിലായോ ?" മായേച്ചി എന്നെയും അവളെയും മാറിമാറി നോക്കികൊണ്ട് ചോദിച്ചു..
"മ്മ്..." മഞ്ജുസ് തകലയാട്ടി..
"ആഹ്..എന്നാ വാ...ഓരോന്ന് ഉണ്ടാക്കി വെച്ചിട്ട്..." മായേച്ചി ആരോടെന്നില്ലാതെ പറഞ്ഞു മുന്നോട്ടിക് നടന്നു ..എന്നെ ഒന്ന് നോക്കി ചിരിച്ചു മഞ്ജുസും പിന്നാലെ ഓടി..
"നിക്കെടി ..." മുൻപേ സ്പീഡിൽ നടക്കുന്ന മായേച്ചിയെ വിളിച്ചു മഞ്ജുസ് ബാഗും പിടിച്ചു പിന്നാലെ ഓടി .. ഞാനവളുടെ ഓട്ടം നോക്കി കാറിൽ തന്നെ പുഞ്ചിരിയോടെ നോക്കി നിന്നു ...
💬 Comments
View all comments