0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 10 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1387

വന്നിരുപ്പോൾ അവളുടെ മുടി ഒകെ പാറി എന്റെ മുഖത്തേക്കുരുമ്മാൻ തുടങ്ങി . അവളുടെ നേർത്ത ചെമ്പൻ നിറമുള്ള മുടിയിഴ എന്റെ മുഖത്തും കവിളിലും തഴുകുമ്പോൾ എനിക്ക് എന്തോ വല്ലാത്ത സുഖം തോന്നി..നല്ല ഫീൽ !

അവളുടെ മണവും മുടിയിൽ നിന്നുള്ള ഷാംപൂവിന്റെ സ്മെൽ ഉം അതിന്റെ തഴുകലും ..ഞാൻ കണ്ണടച്ച് ഇരുന്നു സ്വയം കണ്ട്രോൾ ചെയ്തു. എന്റെ പരുങ്ങലും മറ്റും ശ്യാം അടുത്തിരുന്നു അനലൈസ് ചെയ്യുന്നുണ്ട്.

പക്ഷെ മഞ്ജുസ് അത് ശ്രദ്ധിയ്ക്കാത്ത പോലെ ഭാവിച്ചു പെൺകുട്ടികളോട് സംസാരിക്കുകയാണ് . മായേച്ചി ഇടയ്ക്കു എന്നെ തിരിഞ്ഞു നോക്കുന്നുമുണ്ട് . ഞാൻ അവളേ നോക്കി ചിരിച്ചു കാണിക്കുമ്പോഴും മഞ്ജുസിന്റെ മുടിയിഴകൾ എന്നെ ശല്യം ചെയ്യുന്നുണ്ട് ..

ഒരു സമയം , മായേച്ചി നോക്കിയാ നേരത്തു മഞ്ജുസിന്റെ മുടിയിഴകൾ കുറച്ചു കൂടുതൽ എന്റെ മുഖത്തേക്ക് പാറി, ഞാൻ അത് മനഃപൂർവം മുഖത്ത് നിന്നും മാറ്റുന്ന ഭാവത്തിൽ പിടിച്ചു വലിച്ചു .

അതോടെ സ്വല്പം വേദന എടുത്ത മഞ്ജു ദേഷ്യത്തോടെ തിരിഞ്ഞു നോക്കി . മായേച്ചിയും അത് കണ്ടിരുന്നു . അവൾ ഞാൻ ചെയ്തത് കണ്ടു അടക്കി ചിരിക്കുന്നുണ്ട്. ഞാൻ ഒന്നും സംഭവിക്കാത്ത മട്ടിൽ കണ്ണടച്ച് ഇരുന്നു .

"എന്താടോ ?'

മഞ്ജു എന്നെ നോക്കി .

"എന്ത്...കുറെ നേരം ആയി ഇത്..സഹിക്കുന്നതിനു ഒരു പരിധി ഇല്ലേ.."

ഞാൻ ഗൗരവത്തിൽ പറഞ്ഞു .

അവൾ പാറുന്ന മുടിയിഴ കൈകൊണ്ട് ഒതുക്കി പിടിച്ചു എന്നെ നോക്കി കണ്ണുരുട്ടി. പിന്നെ മായാ മിസ്സിനെയും . അവൾക്കു എന്തൊക്കെയോ സംശയങ്ങൾ ഉള്ള പോലെ എനിക്ക് തോന്നിയിരുന്നു .പക്ഷെ ഒന്നും വിട്ടു പറയുന്നില്ല . പിന്നെ ഒരു ടീച്ചർ അടുത്ത് വന്നിരുന്നു എന്നതുകൊണ്ട് ഇപ്പൊ അങ്ങനെ ഓരോന്ന് ഊഹിക്കാൻ തുടങ്ങിയാൽ എല്ലാ ടീച്ചർമാരുമായി ശ്യാമിന് ബന്ധം ഉണ്ടെന്നു പറയേണ്ടി വരും !

ഞങ്ങളുടെ സംസാരം അപ്പുറത്തിരുന്ന പെൺകുട്ടികളും ശ്രദ്ധിക്കുന്നുണ്ട്.

"മ്മ്...എന്ന ആ വിൻഡോ അടച്ചൂടെ "

അവൾ സ്വല്പം നീരസത്തോടെ ചോദിച്ചു .

"അതിനേക്കാൾ നല്ലത് മിസ് അങ്ങോട്ട് ഇരിക്കുന്നതാ "

ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി മുൻപിലോട്ട് ചൂണ്ടിക്കൊണ്ട്

💬 Comments

View all comments