0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 13 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1275

.എന്റെ ഇടം കൈക്കിടയിലൂടെ അവളുടെ കൈകൾ പിണച്ചു ചേർത്ത് അവളെന്റെ തോളിലേക്ക് തല ചായ്ച്ചു ഇരുന്നു .

"എന്നെ പറ്റി എന്താ അഭിപ്രായം ?"

മഞ്ജുസ് പെട്ടെന്ന് ഒന്നും മിണ്ടാതെ ആളെ നോക്കി ഇരിക്കുന്നെ എന്നോടായി തിരക്കി .

"വല്യ അഭിപ്രായം ഒന്നുമില്ല .."

ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു ചിരിച്ചു..

"ഓഹ്‌..എന്ന വേണ്ട...സ്വയം എന്താ അഭിപ്രായം ?"

മഞ്ജുസ് ചിരിയോടെ ചോദിച്ചു .

"സ്വയം വളരെ നല്ല അഭിപ്രായമാണ് ..ഇത്ര ഗ്ലാമറുള്ള , , യങ് ആയ ഒരു ഭാവി വരനെ നിനക്ക് വേറെ എവിടെ കിട്ടുമെടി മഞ്ജുസേ.."

ഞാൻ ഗമയിൽ പറഞ്ഞപ്പോൾ അവളെന്നെ ഒന്നാക്കിയപോലെ മുഖം വക്രിച്ചു കാണിച്ചു .

"അയ്യെടാ...കണ്ണാടി ഒന്നും നോക്കാതെയാണോ പറഞ്ഞത് "

മഞ്ജുസ് എന്നെ കളിയാക്കി ചിരിച്ചു ..

"പറയുന്ന ആള് നോക്കിയാ കണ്ണാടി വരെ പേടിച്ചു പോകും."

ഞാനും വിട്ടില്ല..

"ഓഹ്‌..പിന്നെ പിന്നെ .."

മഞ്ജുസിനു അത് ശരിക്കു കൊണ്ടു .അല്ലേലും ഭംഗി ഇല്ലെന്നു പറഞ്ഞാൽ പെണ്ണുങ്ങൾ പെട്ടെന്ന് പിണങ്ങും.. സുന്ദരി ആണെന്ന് പറഞ്ഞു നോക്കിയേ...വെറുതെ ഇരിക്കുമ്പോഴും ഒരു ചായ ചോദിക്കാതെ കിട്ടും !

"ഒരു പിന്നേം ഇല്ല..ഇപ്പഴേ തള്ളച്ചി ലുക്ക് ആണ് ..ഒരഞ്ചാറു കൊല്ലം കഴിഞ്ഞാൽ മഞ്ജുസ് എന്റെ അമ്മയാണെന്നേ കാണുന്നൊരു പറയു "

ഞാൻ അവളെ വട്ടം പിടിച്ചുകൊണ്ട് ചിരിയോടെ പറഞ്ഞു.കൈവിട്ടാൽ ചിലപ്പോൾ ആക്രമണ സ്വഭാവം കാണിക്കും .

"പോടാ പോടാ ..ഇതൊക്കെ നീ സ്വയം പറഞ്ഞു ആശ്വസിച്ചോ .."

മഞ്ജുസ് ചിരിയോടെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു , അവിടെ മുഖം പൂഴ്ത്തി..അവളുടെ നിശ്വാസം എന്റെ ടി-ഷർട്ടിനു മീതേകൂടി ആണെങ്കിലും ഞാൻ നെഞ്ചിൽ അറിഞ്ഞു തുടങ്ങി .

"എന്തുവാ ഈ കാണിക്കുന്നേ "

ഞാൻ ചിരിയോടെ അവളുടെ പുറത്തു തട്ടി..

മഞ്ജുസ് ഒന്നും മിണ്ടാതെ എന്നെ അള്ളിപിടിച്ചിരുന്നു .

"എനിക്ക് എത്രേം പെട്ടെന്ന് നിന്നെ കല്യാണം കഴിക്കണം "

കുറച്ചു നേരം എന്റെ നെഞ്ചിൽ കിടന്ന ശേഷം മുഖം ഉയർത്തി മഞ്ജു ചിരിയോടെ പറഞ്ഞു .

"അതെന്തിനാ..പെട്ടെന്ന് ?" ഞാൻ അവളെ സംശയത്തോടെ നോക്കി .

💬 Comments

View all comments