0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 13 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1308

കുട്ട്യോള് അല്ലെ..' അമ്മ ആരോടെന്നില്ലാതെ പറഞ്ഞപ്പോൾ എനിക്ക് പ്രതീക്ഷ ആയി. അഞ്ജുവും ചിരിയോടെ എന്നെ നോക്കി . "അഹ്..എന്ന് വെച്ച..നമ്മുടെ കണ്ണനും അഞ്ജുവും ഒകെ ഇങ്ങനെ പറഞ്ഞ ചേച്ചി സമ്മതിക്കുമോ ? എല്ലാര്ക്കും സ്വന്തവുംബന്ധവും തറവാട്ട് മഹിമയും ഒക്കെ നോക്കണ്ടേ " കുഞ്ഞാന്റി ചിരിയോടെ പറഞ്ഞു..

"ആഹ്..അതും നേരാ .." അമ്മ ആരോടെന്നില്ലാതെ പറഞ്ഞു .

"ആഹ്..പിന്നെ ചേച്ചി...നമ്മുടെ കണ്ണന് ഇതുപോലൊരു ഇഷ്ടം ഉണ്ടെന്നു അവനെന്നോട് ഒന്ന് സൂചിപ്പിച്ചിരുന്നു , എന്താ ചേച്ചിടെ അഭിപ്രായം .."

കുഞ്ഞാന്റി ആദ്യത്തെ അമ്പു തൊടുത്തതും അമ്മ ഒന്ന് ഞെട്ടി...

പിന്നെ ആകാംക്ഷ ആയി , വിസ്തരിക്കൽ ആയി , വിവരന്വേഷണം ആയി ...കുഞ്ഞാന്റി തഞ്ചത്തിൽ കാര്യങ്ങളൊക്കെ പറഞ്ഞു അമ്മയെ ധരിപ്പിച്ചു ...പക്ഷെ അവസാനം പെൺകുട്ടി മഞ്ജുസ് ആണെന്ന് പറഞ്ഞപ്പോൾ അമ്മയുടെ ബോധം പോയില്ലെന്നേ ഉള്ളു...പക്ഷെ അമ്മ ബഹളം ഒന്നും ഉണ്ടാക്കിയില്ല..എല്ലാം കേട്ട് ഞാനും അഞ്ജുവും പുറത്തു നിൽപ്പുണ്ട്...

"ശേ..നീ എന്തൊക്കെയാ വിനീതേ പറയുന്നത് ..അതൊക്കെ എങ്ങനെ ശരിയാവും..കണ്ണന് എവിടെ..ഇത് നേരാണൊന്നു ഞാൻ ഒന്ന് ചോദിക്കട്ടെ.."

അമ്മ ആകെ അസ്വസ്ഥ ആയ സമയം നോക്കി ഞാൻ അടുക്കളയിലേക്ക് കയറി.

"സത്യം ആണ് അമ്മാ ..എനിക്ക് ടീച്ചറെ ഇഷ്ടാ "

ഞാൻ ഗൗരവത്തിൽ പറഞ്ഞതും കുഞ്ഞാന്റിയും അമ്മയും എന്നെ മാറി മാറി നോക്കി..

"പോടാ അവിടന്ന്...അതൊക്കെ അങ്ങ് മറന്നേക്ക്..അതൊന്നും ശരി ആവില്ല.." അമ്മ പെട്ടെന്ന് ദേഷ്യത്തോടെ പറഞ്ഞു .

അഞ്ജു എല്ലാം കേട്ട് പുറത്തു നിൽപ്പുണ്ട്.

"അങ്ങനെ മറക്കാൻ പറ്റില്ല അമ്മാ ..എനിക്ക് ടീച്ചറെ വേണം ..ഞാൻ കല്യാണം കഴിക്കുന്നെങ്കി അവളെയെ കല്യാണം കഴിക്കൂ .."

ഞാൻ സിനിമ സ്റ്റൈലിൽ തട്ടി വിട്ടു ..

"കണ്ണാ...നീ വെറുതെ ഓരോന്ന് പറയണ്ട...അതൊന്നും നടപ്പില്ല..ഒന്നാമത് ആ കുട്ടിക്ക് നിന്നെക്കാൾ പ്രായമുണ്ട്..പിന്നെ പറഞ്ഞു കേട്ടിടത്തോളം രണ്ടാം കെട്ടും "

അമ്മ എന്നെ ഒന്ന് തറപ്പിച്ചു നോക്കികൊണ്ട് പറഞ്ഞു..

"അത് സാരമില്ല..ഞാനല്ലേ കെട്ടുന്നത്.." ഞാൻ ധൈര്യം സംഭരിച്ചു പറഞ്ഞു..

"ഹാഹ്..നിങ്ങളിങ്ങനെ ടെൻഷൻ ആവല്ലേ ചേച്ചി...അവന്റെ ഇഷ്ടം അതാണെങ്കി നമുക്കൊന്ന് സംസാരിക്കലോ..ഏട്ടൻ വരുമ്പോ ചേച്ചി ഒന്ന് സൂചിപ്പിക്ക്..കണ്ണന് ഇങ്ങനെ ഒരു കാര്യം

💬 Comments

View all comments