0%

Chapter Title : രതിശലഭങ്ങൾ പറയാതിരുന്നത് 13 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1307

മോളെ..എടീ...എന്റെ മലർ മിസ്സിന്റെ കാര്യം നീ ഒന്ന് അമ്മയോട് പറ...എനിക്ക് അമ്മേടെ അടുത്ത് പറയാൻ എന്തോ പോലെ.."

ഞാൻ മടിച്ചു മടിച്ചു പറഞ്ഞു അവളുടെ റിയാക്ഷൻ അറിയാൻ വേണ്ടി ഉറ്റുനോക്കി ഇരുന്നു.

"പോടാ...അച്ഛനെങ്ങാന് അറിഞ്ഞ ആദ്യം എന്നെ അടിക്കും ..എന്നെ കൊണ്ട് പറ്റില്ല " അഞ്ജു ഒറ്റ നിമിഷംകൊണ്ട് എന്റെ പ്രതീക്ഷകളെയൊക്കെ തകിടം മറിച്ചു.

"പ്ലീസ് മോളെ...ഒന്ന് പറയെടി .." ഞാനവളെ പിടിച്ചു കുലുക്കി ..

"അയ്യടാ..എനിക്ക് വയ്യ..അച്ഛൻ പോട്ടെ..എന്നിട്ട് പറയാം.." അവൾ ചിരിയോടെ പറഞ്ഞു..

"ഓ..എന്ന നീ പറയണ്ട.." ഞാൻ ദേഷ്യത്തോടെ അവളെ നോക്കി എഴുനേറ്റു..

അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് ടി.വി തന്നെ കാണു കൊണ്ടിരുന്നു . അന്ന് ഉച്ച കഴിഞ്ഞാണ് കുഞ്ഞാന്റി എത്തിയത്..എന്നോടും അഞ്ജുവിനോടുമൊക്കെ സംസാരിച്ചിരുന്നു ഒടുക്കം അവൾ അമ്മയുടെ അടുത്തേക്ക് നീങ്ങി..പതിവ് പോലെ സാരിയിലും ബ്ലൗസിലുമാണ് കുഞ്ഞാന്റി എത്തിയത്...പഴയ ഷോ ഒക്കെ ഇപ്പോഴുമുണ്ട്..പക്ഷെ ഞാൻ ആ മൈൻഡ് സെറ്റ് അല്ലെന്നു മാത്രം !

അച്ഛൻ ആ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല. പുറത്തെവിടെയോ പോയതാണ് . കുഞ്ഞാന്റി ഒരു വിധം അമ്മയുടെ അടുത്ത് കാര്യങ്ങൾ ധരിപ്പിച്ചു ..ഒരു തഞ്ചത്തിനാണ് പറഞ്ഞതൊക്കെ...ഞാനും അഞ്ജുവും എല്ലാം അടുക്കളയുടെ വെളിയിൽ നിന്നു എത്തിനോക്കി കേൾക്കുന്നുണ്ട്..ആദ്യം പതിവ് വിശേഷണങ്ങളൊക്കെ പറഞ്ഞു തുടങ്ങി , പിന്നെ കുടുംബത്തിലുള്ള ചില കല്യാണ കാര്യങ്ങളും , ഒളിച്ചോട്ടവും , പ്രേമവും ഒക്കെ ആയി വിഷയങ്ങൾ...അങ്ങനെ വന്നപ്പോൾ എന്റെ കാര്യവും കുഞ്ഞാന്റി എടുത്തിട്ടു...

"ചേച്ചി..ഇപ്പോഴത്തെ കാലം അല്ലെ..പിള്ളേരെയൊന്നും വിശ്വസിക്കാൻ പറ്റില്ല..ഇന്നലെ കൂടി അവിടെ അടുത്തുള്ള ഒരു പെണ്ണ് കല്യാണ തലേന്നു ആണ് ഒളിച്ചോടിയത് .." കുഞ്ഞാന്റി അമ്മയുടെ അടുത്ത് ചിരിയോടെ പറഞ്ഞു ..

"മ്മ്...എന്താ ചെയ്യാ..ആ വീട്ടുകാരുടെ ഒകെ കാര്യം ആലോചിച്ചേ ..നാണക്കേട് ആയില്ലേ.." അമ്മ അത് സ്വന്തം വിഷമം പോലെ പറഞ്ഞപ്പോൾ ഞാനൊന്നു ഞെട്ടി..അപ്പോൾ ഒളിച്ചോട്ടം നടക്കില്ല...

"ഹാഹ്...ആ പെണ്ണ് വീട്ടിൽ പറഞ്ഞതാ..ഒരു ബന്ധം ഉണ്ടെന്നു..പക്ഷെ വീട്ടുകാര് സമ്മതിച്ചില്ല..അതോണ്ട് ഒളിച്ചോടിയതാണെന്നും സംസാരം ഉണ്ട്..." കുഞ്ഞാന്റി റൂട്ട് മാറ്റിക്കൊണ്ട് പറഞ്ഞു .

"അയ്യോ...അത് കഷ്ടം ആയല്ലോ..അവർക്കു അതങ്ങു നടത്തി കൊടുത്ത മതിയാരുന്നു ..എത്ര ആയാലും അവനവന്റെ

💬 Comments

View all comments